ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി....
ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓണ്‍ലൈന്‍ റമ്മി നിരവധി പേരെ വന്‍ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹചര്യത്തില്‍ 2021ല്‍ കേരള ഗെയ്മിങ് ആക്ട് ഭേദഗതി ചെയ്തിരുന്നു.
പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മി നിരോധിച്ചെങ്കിലും കമ്പനികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഓണ്‍ലൈന്‍ റമ്മിക്കായി വായ്പ നല്കുന്ന ആപ്പുകളും പരസ്യങ്ങളും വ്യാപകമായി. പണം തിരികെ നല്കാത്തതുമൂലം പലര്‍ക്കും ഭീഷണിയും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവരികയും ആത്മഹത്യയിലെത്തുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha