വാക്കുതർക്കം; ഭാര്യയുടെ തലയ്ക്ക് വാക്കത്തിക്കൊണ്ട് വെട്ടി, കേസിൽ ഭർത്താവ് അറസ്റ്റിൽ

വാക്കുതർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പാവുക്കര കളത്തൂരെത്ത് വീട്ടിൽ അനിത (47)യെ തലയ്ക്ക് വെട്ടിയത്. കേസിൽ ഭർത്താവ് സഹദേവൻ (54)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കേസിനസാദമായ സംഭവം. വീട്ടിലുണ്ടായിരുന്ന ഇരുവരും തമ്മിൽ പണവുമായി ബന്ധപ്പെട്ട തർക്കം ഉണ്ടാകുകയായിരുന്നു. പിന്നീടാണ് വെട്ടുകത്തിയുമായി ഇയാൾ ഭാര്യയെ തലയ്ക്ക് വെട്ടിയത്. തുടർന്ന് തലയ്ക്ക് മാരകമായി മുറിവേറ്റ അനിത പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് മാന്നാർ പൊലിസ് ഇൻസ്‌പെക്ടർ എസ് എച് ഒ ജി സുരേഷ് കുമാർ, എസ് ഐ ബിജുക്കുട്ടൻ, ജി എസ് ഐമാരായ ശ്രീകുമാർ, ജോസി തോമസ്, ജി എ എസ് ഐ മധു, സിവിൽ പൊലിസ് ഓഫീസർമാരായ പ്രമോദ്, സുധി സിവിൽ പൊലിസ് ഓഫീസർ സിദ്ധിക്ക് ഉൽ അക്ബർ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























