കൊടും ക്രൂരത, ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കും, മലപ്പുറത്ത് ഭാര്യയെ മൃഗീയമായി അക്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

മലപ്പുറത്ത് ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഭാര്യയെ അടിച്ച ഭര്‍ത്താവ് പിടിയിൽ. പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നിര്‍ദേശ പ്രകാരം വനിതാ എസ് ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയ ഇത്രയധികം മൃഗീയമായി അക്രമിച്ച പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.
മഹിളാ അസ്സോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം കടുപ്പിച്ചതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കേസെടുക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ പൊന്നാനി എസ് ഐ വൈകിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടത്.
പാലക്കാട് സ്വദേശിനിയാണ് റിന്‍ഷാദിന്റെ ഭാര്യ. 11 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇവരെ നിരന്തരം മര്‍ദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു.നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊന്നാനി സി ഐ പറയുന്നത്. പ്രതിയെ പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























