Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഒരർത്ഥത്തിൽ അക്ഷയ ഷാജിയെന്ന പെൺകുട്ടി രക്ഷപ്പെട്ടുവെന്നു വേണം കരുതാൻ.! അല്ലെങ്കിൽ ഗോവയിൽ തൂങ്ങി നിന്നാടിയ മറ്റൊരു അഞ്ജനാ ഹരീഷായി അവൾ ചുവരിലെ ഓർമ്മച്ചിത്രമായി മാറിയേനേ! ഇത് വേണ്ടരീതിയിൽ തന്നെ അന്വേഷിക്കണം . ഒരു സാധാരണ പെൺകുട്ടി ഒരു ലഹരി മാഫിയയുടെ കൈയ്യിലെ കളിപ്പാവയായി മാറിയതെങ്ങിനെയെന്നറിയണം! !ഇനിയും ഈ നാട്ടിൽ പെൺകുട്ടികൾക്ക് ജീവിക്കാനുള്ളതാണ്! അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

24 AUGUST 2022 03:26 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിൽ കരഞ്ഞുനിലവിളിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ കേരളം കണ്ടത്.ലഹരി കൈവശം വച്ചതിനെ തുടർന്ന് പോലീസ് യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴയിലാണ് സംഭവം. പഠിത്തത്തിൽ മിടുക്കിയായ അക്ഷയ ഷാജി എന്ന യുവതി പെട്ടുപോയാൽ എങ്ങനെയെന്ന് അന്വേഷിക്കാൻ വ്യക്തമാക്കി അഞ്ചു പാർവതി പ്രഭീഷ്കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരർത്ഥത്തിൽ അക്ഷയ ഷാജിയെന്ന പെൺകുട്ടി രക്ഷപ്പെട്ടുവെന്നു വേണം കരുതാൻ.! അല്ലെങ്കിൽ ഗോവയിൽ തൂങ്ങി നിന്നാടിയ മറ്റൊരു അഞ്ജനാ ഹരീഷായി അവൾ ചുവരിലെ ഓർമ്മച്ചിത്രമായി മാറിയേനേ! ഓർമ്മയുണ്ടോ അഞ്ജനാ ഹരീഷിനെ.?

ചീത്ത കൂട്ടുക്കെട്ടുകൾ നല്കിയ ലഹരിയുടെ പകർന്നാട്ടത്തിനിടയ്ക്ക് അഞ്ജന ചിന്നു സുൽഫിക്കറായി മാറുന്നു. അഞ്ജനയുടെ രൂപാന്തരങ്ങളിലും സ്വഭാവ പരിണാമത്തിലും ചിക്കിച്ചികഞ്ഞപ്പോൾ നിലവിലെ സാമൂഹ്യവ്യവസ്ഥയിൽ സ്വൂഡോ- ഫെമിനോ- ലിബറലുകൾ കം പോമോ അമാനവ ടീമുകൾ വരുത്തിവെക്കുന്ന അപഭ്രംശങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതിനാൽ അവളുടെ ദുരൂഹമരണത്തെ എഴുതി തള്ളാനാണ് പ്രബുദ്ധ കേരളം ശ്രമിച്ചത്.

ഇവിടെ ദാ ഇങ്ങനെയാണ്! കൗമാരപ്രായത്തിലെത്തിയ ഒരു പെൺകുട്ടി അമിതമായി ലഹരി ഉപയോഗിക്കുന്നത് സ്വാതന്ത്ര്യം,പുരോഗമനം,നവോത്ഥാനം!! കൗമാര - യൗവ്വനങ്ങളിലെ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് സെക്ഷ്വൽ ലിബറേഷൻ!! നിലാ നടത്തമെന്ന ഓമനപ്പേരുകളിൽ നടത്തുന്ന സാഹിത്യ ക്യാമ്പുകളിൽ ലിംഗവിശപ്പ് മാറാത്ത പടുകിഴവന്മാർ ലൈംഗികപീഡനം നടത്തിയാൽ അത് പൊറുക്കൽ നീതി! !

'പലപ്പോഴും ഗുൽമോഹർ ചോട്ടിൽ മൊട്ടിടുന്ന നവോത്ഥാനം മുൻകരുതലുകൾ പിഴച്ച് പൂവും കായുമൊക്കെയായി തീരുമ്പോൾ , അത് വീടും നാടും അറിയുമ്പോൾ ലിവിംഗ് ടുഗെദർ എന്ന ഓമനപ്പേരിട്ട് അങ്ങ് റെഗുലറൈസ് ചെയ്യും.! ലൈംഗികസ്വാതന്ത്ര്യം അവനവൻ്റെ അവകാശമാണെന്ന പ്രോത്സാഹനം കൊടുക്കൽ ഒരു തരം കൂട്ടിക്കൊടുക്കലാണെന്നും അത് ലഹരി മാഫിയയിലേയ്ക്കുളള ഒന്നാം തരം ചൂണ്ടുപലകയാണെന്നും അറിയാമെങ്കിലും അത് ചൂണ്ടിക്കാട്ടുന്നവർക്ക് കേശവൻ മാമ്മൻ സിൻഡ്രോം കൊടുത്തു കഴിഞ്ഞാൽ എല്ലാം എളുപ്പമായല്ലോ!

അതു മാത്രമോ?
വഴി തെറ്റിപ്പോകുന്ന മക്കളെ നേരെയാക്കാൻ അച്ഛനമ്മമാർ ശ്രമിച്ചാൽ അത് അനാർക്കി! കുലസ്ത്രി കം കുല പുരുഷൻ ടാഗ് ലൈൻ ! ലഹരിക്കടിമപ്പെട്ട മക്കളെ ഡി -അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകാൻ ശ്രമിച്ചാൽ അത് അമാനവികത! തോന്നിയപ്പടി നടക്കാൻ വിടാതെ ചൊല്ലുവിളിക്ക് വളർത്തിയാൽ അത് പാട്രിയാർക്കി!! കേശവൻ മാമൻ സിൻഡ്രോം കം എൺപതുകളുടെ വസന്തം !! ഇവിടുത്തെ ഈ പ്രത്യേകതര സ്വാതന്ത്ര്യപുരോഗമനനവോത്ഥാനത്തിൽ ഒരു പെൺകുട്ടിക്ക് അമിതമായി ലഹരി നല്കപ്പെടാനും ലൈംഗികമായി പീഡിക്കപ്പെടാനും എന്തിന് കൊല്ലപ്പെടാനും അവകാശമുണ്ട്.! അങ്ങനെ നോക്കുമ്പോൾ അക്ഷയ എന്ന പെൺകുട്ടി രക്ഷപ്പെട്ടുവെന്നു വേണം കരുതാൻ. നിയമം അനുശാസിക്കുന്ന ശിക്ഷ ലഹരിയുടെ അടിമയായി, ഒരു ചതിയൻ്റെ സെഷ്യൽ ഹരാസ്സ്മെൻ്റിന് അടിമയായി ജീവിതകാലം മുഴുവൻ ശിക്ഷ അനുഭവിക്കുന്നതിനേക്കാൾ നല്ലത് തന്നെയാണ്.

വേലി ചാടുന്ന പശുവിന് കോല് കൊണ്ട് മരണം , നീന്തലറിഞ്ഞുകൂടാത്ത മാടിനെ വെള്ളം കൊണ്ടു പോകും 'തുടങ്ങിയ പഴംചൊല്ലുകളിൽ ഈ കേസ് പുതഞ്ഞുപോകരുത്. അഞ്ജനയുടെ മരണം പോലെ!! ഇത് വേണ്ടരീതിയിൽ തന്നെ അന്വേഷിക്കണം . ഒരു സാധാരണ പെൺകുട്ടി ഒരു ലഹരി മാഫിയയുടെ കൈയ്യിലെ കളിപ്പാവയായി മാറിയതെങ്ങിനെയെന്നറിയണം .! !ഇനിയും ഈ നാട്ടിൽ പെൺകുട്ടികൾക്ക് ജീവിക്കാനുള്ളതാണ് .!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (20 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (27 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (43 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends