കാരായി രാജന്‍ വോട്ട് അഭ്യര്‍ഥനയുമായി വാട്‌സ് ആപ്പില്‍

ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ വാട്‌സ് ആപ്പിലൂടെ വോട്ട് അഭ്യര്‍ഥിക്കുന്നു. കണ്ണൂര്‍ പഞ്ചായത്തിലെ പാട്യം ഡിവിഷനിലേക്ക് മത്സരിക്കുന്ന കാരായി രാജന് എറണാകുളം ജില്ലക്ക് പുറത്തുപോകാന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് വാട്‌സ് ആപ്പിനെ കാരായി പ്രചാരണ ആയുധമാക്കിയത്.
മറ്റെല്ലാവരെയും പോലെ എനിക്ക് നിങ്ങളെ നേരിട്ടു വന്ന് കണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കി നാടുകടത്തിയ അവസ്ഥയാണ്. നുണക്കഥകളിലെ എല്ലാ കാര്യങ്ങളും ഇന്ന് പുറത്തുവന്നു. നീതിയുടെ പ്രകാശം അകലെയാണ് കാരായി വാട്‌സ് ആപ്പ് വീഡിയോയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha