Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

ആഞ്ഞടിച്ച് തീവ്രമഴ! രാത്രിയിൽ യാത്ര അരുത്! മദ്ധ്യ- വടക്കൻ കേരളത്തിൽ ജാ​ഗ്രത

24 AUGUST 2022 10:20 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഓഗസ്റ്റ് 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മദ്ധ്യ- വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് സജീവമായതിനാല്‍ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2022 ആഗസ്റ്റ് 24 മുതൽ ആഗസ്റ്റ് 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 24 മുതൽ ഓഗസ്റ്റ് 26 വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 24 മുതൽ ഓഗസ്റ്റ് 26 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

24-08-2022: കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത കൂടാതെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

25-08-2022 മുതൽ 27-08-2022 വരെ: ഗൾഫ് ഓഫ് മാന്നാർ, തെക്ക് തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന്‍ കൊലപ്പെടുത്തി  (1 minute ago)

വിഷ്ണുപ്രിയയുടെ കൊലപാതകം...പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി  (10 minutes ago)

മാലിദ്വീപില്‍ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിന്‍വലിച്ചു  (19 minutes ago)

ജസ്‌ന തിരോധാന കേസ്... പിതാവ് ജെയിംസ് നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു  (28 minutes ago)

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു  (3 hours ago)

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (3 hours ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (3 hours ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (3 hours ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (3 hours ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (3 hours ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (3 hours ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (3 hours ago)

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍  (4 hours ago)

വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി  (4 hours ago)

വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (4 hours ago)

Malayali Vartha Recommends