Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...


ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...

സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി; ഓണത്തിന് പട്ടിണിക്കിട്ടാൽ വിവരമറിയും! തൊഴിലാളികളെ പട്ടിണിക്കിടാൻ പറ്റില്ല',

24 AUGUST 2022 10:24 PM IST
മലയാളി വാര്‍ത്ത

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. ശമ്പള വിതരണത്തിന് മുന്‍ഗണന നല്‍കണം എന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടല്‍. സെപ്റ്റംബർ ഒന്നിന് മുമ്പ് ഈ തുക നൽകണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിന് 50 കോടി വീതവും ഉല്‍സവബത്ത നല്‍കുന്നതിനായി മൂന്നുകോടിയും നല്‍കണമെന്നു കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നല്‍കാനാണ് കോടതി നിര്‍ദേശം. ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹ‍ർജി പരിഗണിക്കവേ, സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി.

എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉൾപ്പെടുത്തിയത്. ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും, പത്ത് ദിവസം കൂടി സമയം വേണമെന്ന് മാനേജ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം.

ശമ്പളം നൽകാൻ നടപടി വേണം. വേതന വിതരണത്തിന് അധിക സമയം വേണമെന്ന കെഎസ്ആർടിസിയുടെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പളം നൽകാൻ കൂടുതൽ സമയം നൽകണമെന്ന് സർക്കാരും ആവശ്യപ്പെട്ടു. പ്രവർത്തന മൂലധന സഹായം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യത്തിന്മേൽ മറുപടി അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. സെപ്തംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മറ്റുള്ളവരെ പോലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണം. ഓണക്കാലത്ത് അവര്‍ വിശന്നിരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. നേരെത്ത ഹർജി പരിഗണിച്ചപ്പോൾ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിൽ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22ന് അവസാനിച്ചിരുന്നു. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നായിരുന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രധാനകാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ അതിന്റെ ആസ്തി ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് അതിലൊന്ന്. ഇക്കാര്യം കോടതി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത്തവണ ആസ്തികളുടെ വിവരങ്ങള്‍ കോടതി തേടി. ഇക്കാര്യം സംബന്ധിച്ച ഓഡിറ്റ് ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

തേവരയിലെയും കൊച്ചി നഗരത്തിലെയും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളുടെ അവസ്ഥ അടക്കം ചൂണ്ടിക്കാണിച്ചാണ് ആസ്തിവകകകള്‍ ഉപയോഗപ്പെടുത്തണമെന്ന് കോടതി പറഞ്ഞത്. സ്വകാര്യ പങ്കാളിത്തത്തോടെ ബി.ഒ.ടി. വ്യവസ്ഥയില്‍ മുന്നോട്ടുകൊണ്ടുപോയാലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന നിര്‍ദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

ആദ്യം ശമ്പളം നല്‍കണം, അതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു. അതായത്, ശമ്പളവിതരണത്തിനു ശേഷം ഡ്യൂട്ടി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതി കടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (3 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (4 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (4 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (4 hours ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (8 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (9 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (9 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (9 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (10 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (10 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (10 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി:- അഭിമാന നിമിഷമെന്ന് പ്രതികരണം...  (11 hours ago)

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...  (11 hours ago)

Malayali Vartha Recommends