തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വയനാട് തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒഴിവായത് വന്‍ ദുരന്തം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കര്‍ണാടകയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ആറാട്ടുതറ സ്വദേശി ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയര്‍ കാറാണ് കത്തിയത്.
യാത്രയ്ക്കിടെ കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഫസില്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയും കുടുംബാംഗങ്ങളെ പുറത്തിറക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉടന്‍ മാനന്തവാടി അഗ്‌നിരക്ഷാസേന സ്‌റ്റേഷന്‍ ഓഫീസര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു. കത്തിയമര്‍ന്ന വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വാഹനത്തിന് തീപിടിക്കാനുള്ള കൃത്യമായ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha
























