Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

18 കേസുകളിൽ കുറ്റക്കാരൻ! സമൂഹത്തിന് ഭീഷണി... ഹൈക്കോടതി പിരിച്ചുവിട്ട പോലീസുകാരൻ വീണ്ടും സർവ്വീസിൽ... ക്രൈംബ്രാഞ്ചില്‍ നിയമനം നൽകി പിണറായി

24 AUGUST 2022 10:27 PM IST
മലയാളി വാര്‍ത്ത

അധികാര ദുർവിനിയോഗം കണ്ടെത്തി പിരിച്ചുവിട്ട ഇൻസ്‌പെക്ടറെ തിരിച്ചെടുത്ത് പോലീസ്. തൊടപുഴ എസ്എച്ചഒ ആയിരുന്ന എൻ. ജി ശ്രീമോനെയാണ് തിരിച്ചെടുത്ത് ക്രൈം ബ്രാഞ്ചിൽ നിയമിച്ചത്. 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശ്രീമോനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.

കസ്റ്റഡി മർദ്ദനം, കൈക്കൂലി, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉദ്യോഗസ്ഥന് നേരിട്ടിരുന്നു. 70 ഓളം പരാതികൾ ഇയാൾക്കെതിരെ കുമിഞ്ഞ് കൂടിയിരുന്നു. ഇതിൽ 18 എണ്ണത്തിൽ കഴമ്പുണ്ടെന്നും വ്യക്തമായിരുന്നു. ഇയാൾക്കെതിരെ പരാതിക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഐ.ജി. എച്ച്. വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു അന്നത്തെ നടപടി.

ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളില്‍ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും 18 പരാതികളില്‍ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു.

വിശദമായ അന്വേഷണത്തിൽ അധികാര ദുർവിനിയോഗം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എസ്എച്ച്ഒയെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. എൻ. ജി ശ്രീമോനെപ്പോലുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് തന്നെ ഭീഷണിയാണെന്നാണ് ഹൈക്കോടതി അന്ന് പരാമർശിച്ചത്. തുടർന്ന് സർവ്വീസിൽ നിന്ന് പിരിച്ചു വിടുകയുമുണ്ടായി.

ഹൈക്കോടതി നടപടിക്കെതിരെ ശ്രീമോൻ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ച ശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയാണ് അനുകൂല നിലപാട് സ്വീകരിച്ചത്. തുടർന്നാണ് ശ്രീമോനെ സർവ്വീസിൽ തിരിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആര്‍ അനിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം വട്ടപ്പാറ ഇന്‍സ്‌പെക്ടര്‍ ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു.

ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്. ക്രൈം ബ്രാഞ്ചിലാണ് ഉദ്യോഗസ്ഥന് പുതിയ നിയമനം നൽകിയിരിക്കുന്നത്. പിരിച്ചുവിടല്‍ റദ്ദാക്കിയ ശേഷം മൂന്ന് വര്‍ഷത്തെ ശമ്പളം തടഞ്ഞുവയ്ക്കല്‍ എന്നതിലേക്ക് ശിക്ഷ ചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (39 minutes ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (1 hour ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (1 hour ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (2 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (2 hours ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (2 hours ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (3 hours ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (3 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (3 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (3 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (3 hours ago)

ആലുവ മണപ്പുറം ഒരുങ്ങി....  (3 hours ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (4 hours ago)

Malayali Vartha Recommends