ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് മരിച്ചത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.....

ഭക്ഷണം കഴിക്കവേ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് മരിച്ചത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി (35) ആണ് 22നു രാത്രി കട്ടപ്പനയില്‍ മരിച്ചത്.
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. തോട്ടങ്ങളില്‍ വളം ഇറക്കി കഴിഞ്ഞ് തിരികെ ലോഡ്ജിലേയ്ക്ക് മടങ്ങും വഴി ഇടുക്കി കവലയില്‍ നിന്നും പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് തന്നെ കഴിക്കുന്നതിനിടെയാണ് ബാലാജിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്.
ശ്വാസതടസം നേരിട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും ലോറി ഡ്രൈവറും ചേര്‍ന്ന് ബാലാജിയെ ഓട്ടോറിക്ഷയില്‍ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു.
കൂലിപ്പണിക്കാരനായ ബാലാജി ജോലി ഒന്നുമില്ലാതിരുന്നനെ തുടര്‍ന്നാണ് ലോറിയില്‍ വളം ഇറക്കുന്ന സഹായത്തിനായി കട്ടപ്പനയില്‍ എത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
"
https://www.facebook.com/Malayalivartha
























