റോഡിലെ കുഴിയിൽ വീണു; സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഈരാറ്റുപേട്ടയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. തീക്കോയി സ്വദേശി പടിപുരക്കൽ ഷെരീഫ് മുഹമ്മദി(46 )നാണ് പരിക്കേറ്റത്. ഇയാൾ ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
അതേസമയം പോകുന്ന വഴിക്ക് ഈരാറ്റുപേട്ട- വാഗമൺ റോഡിൽ നടക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് മാരകമായി മുറിവേറ്റ നിലയിൽ ഷെരീഫ് മുഹമ്മദിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നാലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ മഴ ഉണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന്, റോഡിന്റെ നടുക്ക് ഇടവഴി പോലെ കാന രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെയാണ് സ്കൂട്ടർ മറിഞ്ഞ് ദേഹത്തേക്ക് വീണ് ഷെരീഫ് മുഹമ്മദിന് പരിക്കേറ്റത്.
https://www.facebook.com/Malayalivartha
























