നടന്‍ ടി.പി.മാധവന്റെ ആരോഗ്യനിലയില്‍ പുരോഗതി

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഹരിദ്വാറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ടി.പി.മാധവന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം രണ്ടു ദിവസം കൂടി ഐസിയുവില്‍ തുടരും. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഹരിദ്വാറിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
ഹരിദ്വാര്‍ തീര്‍ഥാടനത്തിന് പോയ ടി.പി.മാധവന്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുഴഞ്ഞു വീണത്. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയതായിരുന്നു അദ്ദേഹം. ക്ഷേത്ര മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയാണ് അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha