വാട്ട്‌സ്ആപ്പിലെ നഗ്ന ഫോട്ടോ കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി!.യുവാക്കള്‍ അറസ്റ്റില്‍

വാട്ട്‌സ്ആപ്പിലെ നഗ്‌നചിത്രം കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയും പണംതട്ടിയെടുക്കുകയും ചെയ്ത കേസില്‍ 3 യുവാക്കളെ അറസ്റ്റു ചെയ്തു. ഇവര്‍ വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് കൂടുതല്‍ നഗ്‌നചിത്രമുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തു. കേസില്‍ മൂന്നുപേരെ പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിജില്‍കുമാര്‍ (27), ശരത് (23), രാജീവ് (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ കെ.എ. ലത്തീഫ്, പയ്യാവൂര്‍ എസ്‌ഐ എം.ഇ. രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 27കാരിയാണ് പീഡനത്തിനിരയായത്.
വാട്ട്‌സ് ആപ്പില്‍ ഭര്‍ത്താവിനയച്ച നഗ്നഫോട്ടോ നമ്പര്‍ മാറി, കിട്ടിയത് ഭര്‍ത്താവിന്റെ കൂട്ടുകാരന്. അയാളും സുഹൃത്തുക്കളും ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് ഗള്‍ഫിലാണ്. പീഡനത്തില്‍ സഹികെട്ട് യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിജില്‍ കുമാറാണ് ആദ്യം പീഡിപ്പിച്ചത്.
ഇയാള്‍ പിന്നീടു സുഹൃത്തുക്കളായ ശരത്, രാജീവ് എന്നിവരോട് ഇക്കാര്യം പറയുകയും ഇരുവരും പീഡിപ്പിക്കുകയുമായിരുന്നു. കൂടാതെ വിജില്‍കുമാറും ശരത്തും വീട്ടമ്മയില്‍ നിന്ന് പതിനായിരം രൂപ വീതം തട്ടിയെടുക്കുകയും ചെയ്തുവത്രെ. വീട്ടമ്മയുടെ പരാതിയിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നുവൈകുന്നേരം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. വാട്ട്‌സ് ആപ്പില്‍ കുരുങ്ങി തീരുന്ന ജീവിതങ്ങളുടെ പട്ടികയിലേക്ക് ഇവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha