അക്വാഫിന വില്‍ക്കുന്നത് പൈപ്പ് വെള്ളം, ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍

മിനറല്‍ വാട്ടര്‍ സംസ്‌കാരത്തിലേക്ക് പോവുകയാണ് ലോകം. ഈ സാഹചര്യത്തില്‍ ആവശ്യത്തിന് അനുസരിച്ച് കുപ്പിവെള്ള ലഭ്യമാക്കാന്‍ കമ്പനികള്‍ നടത്തുന്ന കള്ളക്കളികളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്തിനും ഏതിനും കിട്ടുന്നത് കുപ്പിവെള്ളമാണ്്, ഹോട്ടലിലാണെങ്കിലും, കല്യാണങ്ങള്‍ക്കും മറ്റ് പാര്‍ട്ടികള്‍ക്കും മിനറല്‍ വാട്ടറാണ് ഉപയോഗിക്കുന്നത്. 20 രൂപ കൊടുത്ത് പൈപ്പ് വെള്ളമാണ് വാങ്ങികുടിക്കുന്നതെന്ന് നമ്മളാരും അറിയുന്നില്ല. ഫ്യൂരിഫൈഡ് വാട്ടര്‍ എന്ന പേരില്‍ കുപ്പികളില്‍ അടച്ച് വരുന്നത് പൈപ്പ് വെള്ളമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായ അക്വാഫിനയാണ് പൈപ്പ് വെള്ളം കുപ്പിയിലടച്ച് എത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
അക്വാഫിനയുടെ നിര്‍മ്മാതാക്കളായ പെപ്‌സികോ ഇക്കാര്യം സമ്മതിച്ചതായി എ.ബി.സി ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്‌യുന്നു. ഇക്കാര്യം തുന്നു സമ്മതിച്ച അക്വാഫിന അവരുടെ വെള്ളക്കുപ്പികളില്‍ പി.ഡബ്ല്യൂ.സി അഥവാ പബ്ലിക് വാട്ടര്‍ സോഴ്‌സ് എന്ന് രേഖപ്പെടുത്തി തുടങ്ങിയതായും അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌യുന്നു. കോര്‍പ്പറേറ്റ് അക്കൗണ്ടബിളിറ്റി ഇന്റര്‍നാഷണല്‍ എന്ന വാച്ച് ഡോഗ് സംഘടനയുടെ സമ്മര്‍ദ്ദഫലമായാണ് അക്വാഫിന ഇക്കാര്യം സമ്മതിച്ചത്. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അക്വാഫിനയുടെ വാദം. ശുദ്ധീകരണം നല്‍കുന്നുണ്ട്. എവിടെ നിന്നാണ് വെള്ളം എടുക്കുന്നതെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇവരുടെ വാദം. ഗുണനിലവാരം കുറവില്ലെന്നാണ് കുറ്റസമ്മതം.
ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മിനറല്‍ വാട്ടറാണ് അക്വാഫിന. അക്വാഫിന പൈപ്പ് വെള്ളമാണെന്ന് നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് പരിശോധനയില്‍ തെളിയുന്നത്. ജലസംഭരണികളില്‍ നിന്ന് നേരിട്ട് വെള്ളമെടുത്ത് ശുദ്ധീകരിച്ച് ജനങ്ങളില്‍ മിനറല്‍ വാട്ടര്‍ എത്തിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. ഇതാണ് പൈപ്പ് വെള്ളം നിറച്ച് അക്വാഫിന ചെയ്യുന്നത്. പൈപ്പ് വെള്ളത്തില്‍ ക്ലോറിനേഷനും മറ്റും നടത്തിയാണ് ശുദ്ധീകരണം നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ വെള്ളത്തെ പ്രകൃതി ദത്തമായ രീതിയില്‍ ശുദ്ധീകരണം സാധ്യമല്ല. അതുകൊണ്ട് തന്നെയാണ് അക്വാഫിന ബോട്ടിലുകളെ കുറിച്ച് ആശങ്ക ഉയരുന്നതും. വെറും കുപ്പിവെള്ളമാണ് ഇവര്‍ ലഭ്യമാക്കുന്നതെന്ന ആരോപണം സജീവമാകുന്നതും ഇതിനാലാണ്.
കൊക്കോ കോളയുടെ ഉടമസ്ഥതയിലുള്ള മിനറല്‍ വാട്ടര്‍ ബ്രാന്‍ഡിനെതിരെയും സമാന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജലസംഭരണികളില്‍ നിന്ന് നേരിട്ടു ശേഖരിച്ച് ശുദ്ധീകരിച്ച വെള്ളമാണ് തങ്ങള്‍ വില്‍ക്കുന്നതെന്നാണ് കൊക്കോ കോളയുടെ വാദം. ഇതും വരും ദിനങ്ങളില്‍ വിശദ പരിശോധനയ്ക്ക് വിധേയമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha