അച്ഛനും അമ്മയും ചേര്‍ന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന് കടലില്‍ ഒഴുക്കി

ഒടുങ്ങാത്ത ക്രൂരത. അഴീക്കലില്‍ പെണ്‍കുഞ്ഞിനെ കൊന്നു കടലില്‍ തള്ളിയ ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് പാണ്ഡായ്പൂര്‍ സ്വദേശി ബാഷ്‌ദേവ്(45), ഭാര്യ പ്രതിഭ(30) എന്നിവരാണു പിടിയിലായത്. ഇവരുടെ മകളായ ആറുമാസം പ്രായമുള്ള ശിവാനിയാണു കൊല്ലപ്പെട്ടത്. അഴീക്കല്‍ പുലിമുട്ടിനു സമീപം കഴിഞ്ഞ വെള്ളിയാഴ്ചയാണു പെണ്‍കുഞ്ഞിന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമല്ലെന്നു തെളിഞ്ഞു.
കരുനാഗപ്പള്ളി, ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, നൂറനാട് എന്നിവിടങ്ങളില്‍ പ്രസവിച്ച സ്ത്രീകളുടെയും ജനിച്ച കുട്ടികളുടെയും വിവരം ശേഖരിച്ച പൊലീസ് വടക്കേ ഇന്ത്യക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മയേയും തന്ത്രപരമായി പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് കള്ളക്കളികള്‍ കണ്ടെത്തിയത്. പെണ്‍ കുഞ്ഞായതിന്റെ വിരോധമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മയേയും കണ്ടെത്താനുള്ള അന്വേഷണത്തിനിടെ പൊലീസിനോട് കായംകുളം മാര്‍ക്കറ്റിനടുത്തു താമസിച്ച യു.പി. സ്വദേശികളായ ദമ്പതികളുടെ ആറുമാസം പ്രായമുള്ള ശിവാനിയെന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നു സമീപവാസികള്‍ പറഞ്ഞു. തീരത്തടഞ്ഞ പെണ്‍കുട്ടിയുടെ മുഖസാമ്യം ഉത്തരേന്ത്യാക്കാരുടേതിന് തുല്യമായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് ഈ മൊഴി ഗൗരവത്തോടെ എടുത്തു. അങ്ങനെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
കായംകുളം താലൂക്കാശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുട്ടിയെ പരുക്കേറ്റ നിലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൊണ്ടുവരികയും ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റിയെന്നും വിവരം ലഭിച്ചു. മരിച്ച കുട്ടിയുടെ ചിത്രവുമായി മെഡിക്കല്‍ കോളജിലെത്തി പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തു. കുട്ടിയെ ഡോക്ടര്‍ തിരിച്ചറിഞ്ഞു. കുട്ടിക്കെന്തുപറ്റിയെന്നു ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ ഓടി രക്ഷപ്പെട്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഇവര്‍ ഉപേക്ഷിച്ചുപോയ ചികിത്സാരേഖകളും പൊലീസിന് ഡോക്ടര്‍ കൈമാറി. തുടര്‍ന്നാണു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ പതിമൂന്നിനു മെഡിക്കല്‍ കോളജില്‍നിന്നും ഓടിപ്പോയശേഷം വീട്ടിലെത്തിയപ്പോള്‍ ബാഷ്‌ദേവ് കുട്ടിയെ തലയ്ക്കടിച്ചു കൊന്നു. പിന്നീടിവര്‍ മൃതശരീരം സഞ്ചിയിലാക്കി ഉച്ചയോടെ ഓട്ടോറിക്ഷയില്‍ അഴീക്കല്‍ പൊഴിയിലെ പുലിമുട്ടിലെത്തിച്ചു. ആചാര പ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്തശേഷം കടലില്‍ തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha