നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ആര് നയക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കൊടിയേരി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നയിക്കുമെന്ന സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം സി.ദിവാകരന്റെ പ്രസ്താവന അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. അനവസരത്തിലുള്ള ഈ ചര്‍ച്ചയില്‍ വീഴാനില്ലെന്നും കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം ഒരിക്കലും മുസ്‌ളീംലീഗുമായി കൂട്ടുകൂടില്ല. ആര്‍.എസ്.എസും യു.ഡി.എഫും തമ്മിലുള്ള ബന്ധം മറയ്ക്കാനാണ് സി.പി.എമ്മിനു നേരെ ആരോപണം ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha