തെരഞ്ഞടുപ്പില്‍ ആര് നയിക്കുമെന്നതിനെച്ചൊല്ലി എല്‍ഡിഎഫിലും യുഡിഎഫിലും തര്‍ക്കം

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ആര് നയിക്കുമെന്നതിനെ ചൊല്ലി തര്‍ക്കം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എല്‍ഡിഎഫിനെ നയിക്കുമെന്ന് സിദിവാകരനും പന്നയന്‍ രവീമന്ദ്രനും പറഞ്ഞു എന്നാല്‍ അതെല്ലെം അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചത്.
എന്നാല്‍ യുഡിഎഫിലും ആര് നയിക്കുമെന്നതിനെ ചൊല്ലി തര്‍ക്കം തുടരുകാണ്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ നയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടപ്പോള്‍ അങ്ങനെയൊരു കീഴ് വഴക്കം യുഡിഎഫിനില്ലെന്നാണ് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇരുമുന്നണികളിലും നേതാക്കളെ ചൊല്ലി ആഭ്യന്തര കലഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടുന്നതിനെ ഐ വിഭാഗം അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി നിശ്ചയിക്കുന്ന കീഴ് വഴക്കം കോണ്‍ഗ്രസില്‍ ഇല്ല. നിയമസഭാ കക്ഷിയാണ് അത് തീരുമാനിക്കുക. ഹൈക്കമാണ്ട് നിലപാടും ഇതിനെ സ്വാധീനിക്കും. ആ മാതൃക വീണ്ടും അവതരിപ്പിച്ചാല്‍ മതിയെന്നാണ് നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം മനസ്സില്‍ വച്ചാണ് നിയമസഭയിലേക്ക് ചെന്നിത്തല മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 40 പേരില്‍ ബഹുഭൂരിഭാഗവും എ ഗ്രൂപ്പുകാരായി. ഇതിനൊപ്പം ഘടകക്ഷികളും ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചു. അടുത്ത തവണ ഈ സാഹചര്യം ഒഴിവാക്കാനാണ് നീക്കം. പരമാവധി ഐ ഗ്രൂപ്പുകാരുടെ വിജയം ഉറപ്പാക്കും. ഇതിലൂടെ നിയമസഭാ കക്ഷിയില്‍ ഐ വിഭാഗത്തിന് ഭൂരിപക്ഷം ഉറപ്പാക്കും. അതോടെ മുഖ്യമന്ത്രി പദത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ച്ച ഇല്ലാതാക്കാമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടിയുള്ള വോട്ട് പിടിത്തം ചെന്നിത്തല അനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലേക്കുള്ള നായകനെ നിശ്ചയിക്കാമെന്ന സുധീരന്റെ വാക്കുകളിലെ ചതി തിരിച്ചറിഞ്ഞാണ് പുതിയ നീക്കം.
ഇതിന്റെ ഭാഗമായാണ് കെ മുരളീധരനെ തന്നെ രംഗത്തിറക്കി നിലപാട് വിശദീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കൂട്ടി നേതാവിനെ നിശ്ചയിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ ഇല്ലെന്നും നിയമസഭാ കക്ഷിയാണ് നേതാവിനെ നിശ്ചയിക്കുന്നതെന്നുമാണ് മുരളീധരന്‍ വിശദീകരിച്ചത്. ഫലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശത്തെ മുളയിലേ നുള്ളൂകയാണ് ഐ ഗ്രൂപ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അര്‍ഹമായത് ചോദിച്ച് വാങ്ങും. അതിന് ശേഷം പരമാവധി പേരെ ജയിപ്പിച്ചെടുക്കും. ഭൂരിപക്ഷ രാഷ്ട്രീയമാണ് ഐ ഗ്രൂപ്പിന്റെ കരുത്ത്. രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖര്‍ മത്സര രംഗത്തുണ്ടാകും. എന്നാല്‍ കെപിസിസി അധ്യക്ഷനായാല്‍ കെ മുരളീധരന്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. എന്നാല്‍ കെപിസിസി പുനഃസംഘടനയില്‍ നേടുന്ന മേല്‍കൈയാകും ഇതിലെല്ലാം നിര്‍ണ്ണായകമാവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha