ഗീത ഇന്നെത്തും, വരവേള്‍ക്കാനൊരുങ്ങി ഇന്ത്യ, സ്വീകരിക്കാന്‍ സല്‍മാന്‍ഖാനും

അപൂര്‍വ നിമിഷത്തിനാണ് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കുക. 15 വര്‍ഷംമുമ്പ് പാകിസ്താനിലത്തെിയ ബധിരയും മൂകയുമായ ഇന്ത്യന്‍പെണ്‍കുട്ടി ഗീത തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ തിരിച്ചത്തെുന്നതോടെ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെ മറ്റൊരധ്യായംകൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്.
സംഘര്‍ഷങ്ങളുടെ കഥകള്‍ മാത്രം പറയുന്ന ഇന്ത്യപാക് ബന്ധത്തിന്റെ അധ്യായത്തില്‍ ഗീതയുടെ പേരില്‍ സ്‌നേഹത്തിന്റെ ഒരധ്യായം ഏഴുതിച്ചേര്‍ക്കും. സല്‍മാന്‍ഖാന്‍ അഭിനയിച്ച ബജറംഗി ബായജാന്‍ എന്ന സിനിമയാണ് ഗീതയുടെ മടങ്ങിവരവിന് കാരണമായത്.
അതിര്‍ത്തി കടക്കുമ്പോള്‍ ഏഴോ എട്ടോ വയസ്സുണ്ടായിരുന്ന ഗീത ഇപ്പോള്‍ 23കാരിയാണ്. ഗീതയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാരേഖകളും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തയാറാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടിന് കറാച്ചിയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ ഗീതയോടൊപ്പം ഇവരെ സംരക്ഷിച്ച ഈദി ഫൗണ്ടേഷന്‍ ഭാരവാഹിയായ ഫഹദ് ഈദിയുമുണ്ടാകും.
മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധിച്ചശേഷമേ ഗീതയെ കുടുംബത്തിന് കൈമാറുകയുള്ളൂ. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ക്ക് ലഭിച്ച മാതാപിതാക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞതാണ് ഗീതക്ക് തിരിച്ചത്തൊനുള്ള വഴിയൊരുക്കിയത്. ബിഹാറിലാണ് കുടുംബം താമസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha