വിവാഹ മോതിരങ്ങള്‍ നീക്കം ചെയ്യാന്‍ ഫയര്‍ ഫോഴ്‌സ്

85 വയസ്സുകാരിയുടെ കൈ വിരലുകളില്‍ കുടുങ്ങിയ വിവാഹ മോതിരങ്ങള്‍ ഫയര്‍ ഫോഴ്‌സ് എത്തി നീക്കം ചെയ്തു.
തിരുവനന്തപുരത്ത് മുട്ടട ഇളങ്കംവിള ലെയ്ന്‍ സെന്റ് മേരീസ് വീട്ടില്‍ ഗ്ലാഡിസ് ഉമ്മന്റെ നടുവിരലിലും ചെറുവിരലിലും അണിഞ്ഞിരുന്ന മോതിരങ്ങളാണു വിരലുകളില്‍ കുടുങ്ങിപ്പോയത്.
വിരലുകളില്‍ നീര്‍വീക്കം വന്നു കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലൈ വൈകിട്ടു വീട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയാണുണ്ടായത്.
തുടര്‍ന്നു ചെങ്കല്‍ചൂളയില്‍നിന്നു ജീവനക്കാരായ സതികുമാര്‍, സുരേന്ദ്രന്‍നായര്‍, ശ്യാമളകുമാര്‍ എന്നിവര്‍ വീട്ടിലെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചു വയോധികയുടെ മോതിരം മുറിച്ചുമാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha