Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് രണ്ട് ഉരുൾപൊട്ടലുകൾ; 2019 ന് ശേഷം തുടർച്ചയായി നാശം വിതച്ച് ഉരുൾപ്പൊട്ടൽ, ഈ മിന്നൽ പ്രണയങ്ങൾക്ക് കാരണമാകുന്നത് കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംഭവിച്ച മാറ്റങ്ങൾ

30 AUGUST 2022 08:11 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിൽ രണ്ട് ഉരുൾപൊട്ടലുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഉരുൾപ്പൊട്ടൽ നാശം വിതക്കുന്നതായി ഇത്തരം റിപ്പോർട്ടിലൂടെ കാണുവാൻ സാധിക്കും. കൂടാതെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംഭവിച്ച മാറ്റങ്ങളാണ് ഈ മിന്നൽ പ്രണയങ്ങൾക്ക് കാരണമാകുന്നത്.

അതേസമയം കിഴക്കൻ മലയോരങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി ഓരോ മഴയത്തും അപകട ഭീതിയിലാണ് ഉള്ളത്. അപൂർവ പ്രതിഭാസമായിരുന്ന ഉരുൾപ്പൊട്ടലുകൾ ഇപ്പോൾ വർഷാ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആശങ്കയായി മാറുന്നുണ്ട്. കൂടാതെ മേഘ വിസ്ഫോടനം ,ലഘുമേഘവിസ്ഫോടനം, നമ്മുടെ മലയോരങ്ങളിലെ ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, ഇവയാണ് പേമാരിക്കാലത്ത് നമ്മുടെ മലകളെടുക്കുന്നത്.

അങ്ങനെ അന്തരീക്ഷത്തിൽ ചൂട് കൂടുന്നത് കാരണം സമുദ്രോഷ്മാവ് കൂടി ബാഷ്പീകരണം വേഗത്തിലാകുകയാണ്. തുടർന്ന് അറബികടലിൽ ഇങ്ങനെ രൂപപ്പെടുന്ന മഴമേഘങ്ങളെ കാറ്റ് കൊണ്ട് എത്തിക്കുന്നത് പശ്ചിമഘട്ടത്തിലെ നമ്മുടെ മലയോരങ്ങളുടെ ആകാശത്തും. അങ്ങനെ മഴ മേഘങ്ങൾ കൂമ്പാര മേഘങ്ങളായി മാറുന്നു. ഒപ്പം നമ്മുടെ അന്തരീക്ഷത്തിലെ ഇർപ്പം നിറഞ്ഞ വായുപ്രവാഹം മുകൾതട്ടിലേക്ക് ഉയർന്ന് ഘനീഭവിക്കുമ്പോഴും വലിയ ബലുണുകൾ പോലെ മഴമേഘങ്ങൾ കൂമ്പാരമായി മാറുകയാണ്.

അതോടൊപ്പം തന്നെ മണിക്കൂറിൽ പത്ത് സെന്‍റിമീറ്റർ മഴപെയ്താൽ അത് മേഘവിസ്ഫോടനമാണ്.അത്യന്തം അപകടകാരി. മണിക്കൂറിൽ അഞ്ച് സെന്‍റിമീറ്ററാണ് മഴ പെയ്യുന്നതെങ്കിൽ അത് ലഘുമേഘവിസ്ഫോടനം.

അങ്ങനെ കനത്ത മഴ , അതീവ ദുർബലമായി കൊണ്ടിരിക്കുന്ന മലയോരങ്ങളിൽ പെയത് ഇറങ്ങുമ്പോഴാണ് ഈ പ്രശ്നം. ഇത്രയം വെള്ളം താഴെക്ക് ഒഴുകുമ്പോൾ തന്നെ പണ്ടൊക്കെ തടയാൻ വൻ മരങ്ങളുണ്ടായിരുന്ന കാട്ടുചോലകൾ വിസ്തൃതമായിരുന്നു. പതിനഞ്ചും ഇരുപതും മണിക്കൂർ കൊണ്ട് ഒഴുകി പുഴയോട് ചേർന്നിരുന്ന ഈ വെള്ളം ഇപ്പോൾ മൂന്നും നാലും മണിക്കൂർ കൊണ്ട് മഴവെള്ളപാച്ചിലായി താഴെക്ക് പതിക്കുകയാണ് ചെയ്യുന്നത്.

ഇതുമൂലം ക്വാറി പ്രവർത്തനങ്ങളിലും കൃഷി ആവശ്യങ്ങളിലും രൂപ പെടുന്ന ജല സംഭരികൾ ഈ മിന്നൽപ്രളയത്തിൽ ജലബോംബാകും, വൻ മരങ്ങൾ വെട്ടി മാറ്റി നാണ്യവിള കൃഷിയുടെ വ്യാപനം, തുറസായികൊണ്ടിരിക്കുന്ന ഭൂപ്രകൃതി ഇവകാരണം താഴെക്കുള്ള ഒഴുക്കും മണ്ണൊലിപ്പും ശക്തമാകുന്നതോടെ ഉരുൾപൊട്ടലായി മാറുകയാണ് ചെയ്യുന്നത്.

അതായത് 2019ൽ കവളപ്പാറ, 2020ൽ പെട്ടിമുടി,2021ൽ കൂട്ടിക്കൽ,2022ൽ കണിച്ചാർ.മേഘവിസ്ഫോടനമല്ല ലഘുമേഘവിസ്ഫോടനങ്ങളിലാണ് ഈ ദുരന്തങ്ങൾ സംഭവിച്ചതെന്ന് കേരള ജനത ഓർക്കണം. മേഘവിസ്ഫോടനമാണെങ്കിൽ തന്നെയും ലഘുമേഘവിസ്ഫോടനമാണെങ്കിലും മൂന്ന് മണിക്കൂർ മുമ്പ് വരെ പ്രവചനങ്ങൾ സാധ്യമാണെന്നതാണ് ഈ കാലാവസ്ഥ അടിയന്തരാവസ്ഥയിലും ആശ്വാസകരമാകുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുമ്പോൾ തന്നെ മലയോരങ്ങളിൽ ജാഗ്രതവേണം എന്ന് പറയുന്നതും ഇതുകൊണ്ട് തന്നെ എന്നത് ശ്രദ്ധിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (45 minutes ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (1 hour ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (2 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (3 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (3 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (4 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (4 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (4 hours ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (4 hours ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (4 hours ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (4 hours ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (5 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (5 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (5 hours ago)

Malayali Vartha Recommends