മുന്‍ പ്ലാനിംഗ് കമ്മീഷന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍ അന്തരിച്ചു....

മുന്‍ പ്ലാനിംഗ് കമ്മീഷന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍(72) അന്തരിച്ചു. ഇന്നലെ രാത്രിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെഎന്‍യു സര്‍വകലാശാലയില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സസക്സ്, ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, എസെക്സ് സര്‍വകലാശാലകളിലും അദേഹം പഠിപ്പിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് 2004-2014 കാലത്ത് പ്ലാനിംഗ് കമ്മീഷന്‍ അംഗമായിരുന്നു.
"
https://www.facebook.com/Malayalivartha
























