ജഗതി ശ്രീകുമാറിൻ്റെ മകളെ ഓണം ഉണ്ണിക്കാതിരിപ്പിക്കാൻ പിണറായി, ഷോൺ ജോർജിനെ ദിലീപിൻ്റെ കേസുമായി കൂട്ടിമുട്ടിക്കാനുള്ള കുറെ കാലത്തെ പരിശ്രമം ഫലം കണ്ടു, പി.സിയോടുള്ള കലിപ്പ് മകനോടും, അറസ്റ്റിൻ്റെ വക്കിൽ ഷോൺ ജോർജ്

പി.സി. ജോർജിന് പിന്നാലെ മകൻ ഷോൺ ജോർജിനെയും പിണറായി കുടുക്കി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുപ്രസിദ്ധമായ വൈരാഗ്യത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ളവരെല്ലാം ഷോൺ ജോർജിൻ്റെ ദുരവസ്ഥ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുന്നു. ഷോണിൻ്റെ കുടുംബത്തെ ഓണമുണ്ണാൻ അനുവദിക്കില്ലെന്ന വാശിയിലാണ് പിണറായി വിജയൻ. ഷോണിൻ്റെ കുടുംബം ഓണം ഉണ്ടില്ലെങ്കിൽ ജഗതി ശ്രീകുമാറിൻ്റെ കുടുംബവും ഓണം ഉണ്ണില്ല. കാരണം ജഗതിയുടെ മകളാണ് ഷോണിൻ്റെ ഭാര്യ.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
കേസിൽ കഴിഞ്ഞ ദിവസം ഷോണിൻറെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിൻറെ സ്ക്രീൻ ഷോട്ട് ദിലീപിൻറെ സഹോദരൻ അനൂപിന് ഷോൺ അയച്ചതാണ് കേസിന് ആധാരം. എന്നാൽ ക്രൈാംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019ൽ കാണാതായെന്നാണ് ഷോൺ ജോർജ് പറയുന്നത്.
ദിലീപിൻറെ സഹോദരൻ അനൂപിൻറെ ഫോണിൽ നിന്ന് കണ്ടെത്തിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഷോൺ ജോർജീൻറെ ഈരാറ്റുപേട്ടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അനൂപിന് സ്ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിൻറെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു പരിശോധന.
ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോർജിൻറെ ഓഫീസിലും പരിശോധന നടന്നു. റെയ്ഡിൽ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തു. എന്നാൽ കുട്ടികൾക്ക് പഠിക്കാനുള്ള ഐപാഡ് കൊണ്ടുപോകാനാകില്ലെന്ന് പി സി ജോർജ് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോൺ 2019 ൽ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താൻ കോട്ടയം എസ്പിയ്ക്ക് പരാതി നൽകിയിരുന്നതായും പി സി ജോർജ് വ്യക്തമാക്കി.
ദിലീപിനെ പൂട്ടണം എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ ബി സന്ധ്യ ഐപിഎസ്, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ് എന്നിവരും ഏതാനും മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങൾ ചേർന്നിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നവരെ അപകീർത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിർമ്മിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈാംബ്രാഞ്ച് പറയുന്നത്. ബൈജു കൊട്ടാരക്കരയുടെ പരാതയിൽ വ്യാജരേഖ നിർമ്മിക്കൽ, അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പ് ചേർത്താണ് അന്വേഷണം.
ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാലെന്തെന്ന് ചോദിക്കുന്നവർ നിരവധിയാണ്.ഇതിൽ എന്താണ് അത്ഭുതം എന്നും ചോദിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ അതൊന്നുമല്ല പിണറായിയെ അലട്ടുന്നത്. രണ്ടു വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം വരുന്ന ഓണം ജോർജിനെയും കുടുംബത്തെയും ഉണ്ണിക്കരുത്. കൈയിൽ കട്ടിയാൽ പിണറായിയെ വെടിവച്ചു കൊല്ലുമെന്ന് പറഞ്ഞ ജോർജിൻ്റെ ഭാര്യയെ കണ്ണീരു കുടിപ്പിക്കണം. ഇതെല്ലാമാണ് പിണറായിയുടെ മിനിമം അജണ്ട.
ജോർജിൻ്റെ കാര്യം പിണറായി ഏൽപ്പിച്ചിരിക്കുന്നത് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയാണ്. ശശിക്ക് ജോർജിനോട് പണ്ടേ കലിപ്പാണ്.ശശിക്കെതിരെ വി.എസ് പെണ്ണുകേസ് ഉണ്ടാക്കിയപ്പോൾ വ്യാജ നിർമ്മിതിക്ക് പന്നിൽ ജോർജിൻ്റെ കറുത്ത കരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ശശി.അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയപ്പോഴും ജോർജ് രംഗത്തെത്തിയിരുന്നു.ഇതിൻെറ പേരിൽ ജോർജും ശശിയും തമ്മിൽ വ്യക്തിെ വൈരാഗ്യമുണ്ട്.
മുമ്പ് പിണറായിക്കെതിരെ വിഎസ്, ലാവ്ലിൻ കേസ് നിർമ്മിക്കുമ്പോൾ ശശിയാണ് ജോർജിൻ്റെ നീക്കങ്ങൾ മനസിലാക്കി പിണറായിയെ അറിയിച്ചിരുന്നത്. ജോർജിൻ്റെ തകർച്ച ശശി കൂടി ആഗ്രഹിക്കുന്നതാണ്. ഇനി ജോർജിനെ ഉപദ്രവിച്ചിട്ട് കാര്യമില്ലെന്ന മനസിലാക്കിയപ്പോഴാണ് പിണറായി ഷോണിനെതിരെ തിരിഞ്ഞത്. ഷോണിനെ ആക്രമിച്ചാൽ അത് ജോർജിന് കൊള്ളുമെന്ന് പിണറായിക്ക് നന്നായി അറിയാം. അതു കൊണ്ടു തന്നെയാണ് അദ്ദേഹം മർമ്മം നോക്കി തല്ലിയത്. ജോർജിന് മകൻ ദൗർബല്യമാണ്.
ഷോൺ ജോർജിനെ ദിലീപിൻ്റെ കേസുമായി കൂട്ടിമുട്ടിക്കാൻ കുറെ കാലമായി പിണറായി ശ്രമിക്കുകയായിരുന്നു. ജോർജിൻ്റെ വാക്കില്ലാത്ത വർത്തമാനങ്ങളാണ് ഇപ്പോൾ ഷോണിന് വിനയായി തീർന്നിരിക്കുന്നത്. ഷോണും ദിലീപും അടുത്ത സുഹ്യത്തുക്കളാണ്. ഇത് നാട്ടുകാർക്കെല്ലാം അറിയുന്ന കാര്യമാണ്. ഇരുവരും തമ്മിൽ ബിസിനസ് ബന്ധങ്ങളുമുണ്ട്.
ഷോണിന് ദിലീപുമായി വഴിവിട്ട ബന്ധങ്ങളുണ്ടെങ്കിൽ തീർച്ചയായും അയാളെ നിയമത്തിന് മുന്നിലെത്തിക്കണം എന്നു തന്നെയാണ് കേരളത്തിൻെറ ആവശ്യം. കാരണം ഒരിക്കലും ഒരാളും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് ദിലീപ് അതിജീവിതയോട് ചെയ്തത്.ദിലീപ് അതിൻെറ ഫലം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ഷോൺ ജോർജിനെതിരെയും ചില ആരോപണങ്ങൾ മുമ്പ് കേട്ടിരുന്നു.എന്നാൽ അതിനൊന്നും തെളിവ് കിട്ടിയിരുന്നില്ല. ഇപ്പോഴാണ് ഷോണിനെ കുരുക്കാനുള്ള തെളിവ് കിട്ടിയതെന്നാണ് പോലീസ് പറയുന്നത്.
ചിലരുടെ ത്പര്യങ്ങൾക്ക് വഴങ്ങിയാണ് പി.സി.ജോർജിനെ പുലർച്ചെ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് തീവ്രവാദികളെ പോലെ അറസ്റ്റ് ചെയ്ത് താരപരിവേഷം നൽകിയത്. ചത്ത കുതിരയായ ജോർജിനെ പിണറായി ബൂസ്റ്റ് കൊടുത്ത് ഉഷാറാക്കിയെന്ന് അന്ന് കേരളം പറഞ്ഞെങ്കിലും രണ്ട് അറസ്റ്റുകൾ ജോർജിനെ മാനസികമായി തളർത്തിയിരുന്നു.
പിണറായിയെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് പി.സി.ജോർജിനെ പോലെ മറ്റൊരാളില്ല. പി.സി.ജോർജ് ഏറെ നാളായി നിശബ്ദനായിരുന്നു. പൂഞ്ഞാറിലെ തോൽവിക്ക് ശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് അകന്നുവെന്ന് തന്നെ പറയാം. ഹിന്ദുമഹാ സമ്മേളനത്തിൽ അദ്ദേഹത്തെ ബി ജെ പി ക്ഷണിച്ചത് ക്യത്യമായ തിരിച്ചറിവോടുകൂടിയാണ്. തീവ്ര ഹിന്ദു നിലപാട് കേരളത്തിൽ സ്വീകരിക്കാൻ മടിച്ചു നിന്ന ബി ജെ പി യെ പോലും കടത്തി വെട്ടികൊണ്ട് തികച്ചും ബുദ്ധി പൂർവമാണ് പി.സി.ജോർജ് ഹിന്ദു മഹാസമ്മേളനത്തിൽ തീവ്രനിലപാട് സ്വീകരിച്ചത്. ജോർജ് ബി ജെ പി നേതാക്കളെ ഞെട്ടിച്ചു.
153. എ, 295 എ തുടങ്ങിയ വകുപ്പുകളാണ് പി.സി.ജോർജിനെതിരെ ചുമത്തിയത്. സാധാരണ ഗതിയിൽ പോലീസിൽ നിന്ന് ജാമ്യം കിട്ടില്ല. നിരവധി നേതാക്കൾക്കെതിരെ ഇത്തരം വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. 2015ൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിനും 2003 ൽ പ്രവീൺ തൊഗാഡിയക്കെതിരെയും ഇതേ വകുപ്പ് ഉപയോഗിച്ച് കേസെടുത്തിരുന്നു.
ഏറ്റവുമൊടുവിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെതിരെയും ഇതേ വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കേസെടുക്കാറുണ്ടെങ്കിലും തുടർനടപടികൾ സാധാരണ ഗതിയിൽ ഉണ്ടാകാറില്ല. എന്നാൽ ജോർജിൻ്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. ഈരാറ്റുപേട്ടയിൽ ചെന്ന് ജോർജിനെ അറസ്റ്റ് ചെയ്യാൻ ഉപദേശിച്ചത് മന്ത്രി റിയാസാണെന്നാണ് കേൾക്കുന്നത്. അമേരിക്കയിലുള്ള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിയാലോചനയിൽ അറസ്റ്റിനുള്ള അനുവാദം കിട്ടി.
പി.ശശിയാണ് ഇത്തരത്തിൽ ഒരു ഡ്രാമക്ക് പോലീസ് മേധാവിക്ക് നിർദേശം നൽകിയത്. ലാവ്ലിൻ കേസിൽ പിണറായിക്കെതിരെ ജോർജ് സ്വീകരിച്ച കടുത്ത നിലപാടുകൾക്കുള്ള ശശിയുടെ പക രംവീട്ടലായിരുന്നു ഇത്. അന്ന് ഇടതു മുന്നണിയിലായിരുന്ന ജോർജിനെ അച്ചുതാനന്ദനാണ് അദ്ദേഹത്തിൻ്റെ താത്പര്യാനുസരണം പി.സിയെ ഉപയോഗിച്ചത്. പിണറായിക്കെതിരെ കമലാ ഇൻറർനാഷണൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നത് ഇതേ ക്യാമ്പിൽ നിന്നാണ്.
വി എസ് പിണറായിക്കെതിരായ കേസുകൾ കണ്ടെത്താൻ വി എസ് ജോർജിനെ വിദേശത്ത് വരെ അയച്ചെന്ന് ആരോപണം ഉയർന്നിരുന്നു.. ഇതെല്ലാം പരസ്യമായ രഹസ്യമാണ്. തരാതരം പോലെ ജോർജ് വി എസിനെ സഹായിച്ചിട്ടുമുണ്ട്. ഒരിക്കൽ എ .കെ ജി സെൻ്ററിൽ നിന്നും ജോർജിനെ പിണറായി ഇറക്കിവിട്ടതും വാർത്തയായിരുന്നു. വിവിധ പാർട്ടികളിലൂടെ ഇടതു മുന്നണിയിൽ കയറി പറ്റാവുന്ന ജോർജിൻ്റെ എല്ലാ ശ്രമവും പിണറായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് ഇടതു മുന്നണിയിൽ കയറി പറ്റാനുള്ള ജോർജിൻ്റെ ശ്രമവും പിണറായി തകർത്തു.
ഇടതു-വലത് പക്ഷങ്ങളുമായി കലഹിച്ച് നിൽക്കുന്ന ജോർജിനെതിരെ നടപടിയെടുക്കാൻ കാത്തിരിക്കുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. അതാണ് സംഭവിച്ചത്.മുമ്പും നിരവധി തവണ ജോർജ് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. തീവ്രവാദം തടയാൻ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നാണ് പി.സി. ജോർജ് എം.എൽ. എ പറഞ്ഞത് ഒരിക്കൽ കേസിൻ്റെ വക്കു വരെ എത്തിയതാണ്.2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാൻ ചില സംഘടനകൾ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും തൊടുപുഴയിൽ ഹൈറേഞ്ച് റൂറൽ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
" തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റമാർഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം." - പി.സി. ജോർജ് അന്ന് പറഞ്ഞു.ക്രൈസ്തവനായ പി.സി. ജോർജിന്റെ പ്രസ്താവനയെ ക്രൈസ്തവ സഭ പോലും അത്ഭുതത്തോടെയാണ് കണ്ടത്. ബിജെപിയുമായി പിണങ്ങാതെ നിൽക്കുന്ന ക്രൈസ്തവ സഭകൾ പി.സി. ജോർജിനെ ഒരു ഘട്ടത്തിലും പ്രതികൂലിച്ചിരുന്നില്ല.
പൂഞാറിൽ ക്രൈസ്തവ സഭകളുടെ പിന്തുണ കൊണ്ടാണ് ജോർജ് ഇക്കാലമത്രയും ജയിച്ചിട്ടുള്ളത്. എന്നാൽ സഭകൾ മലക്കം മറിഞ്ഞതാണ് ജോർജിനെ കഴിഞ്ഞ തവണ തോൽപ്പിച്ചത്.ബി ജെ പി മാത്രമാണ് ജോർജിനെ സഹായിക്കാൻ ഉള്ളത്.. അതു തന്നെയാണ് സഭകളെയും ഇസ്ലാം മത വിശ്വാസികളെയും ജോർജിന് എതിരാക്കിയത് . ഈരാറ്റുപേട്ടയിൽ ജോർജിന്റെ പ്രചരണ വാഹനം തടഞ്ഞത് തീവ്രവാദികൾ ആണെന്ന ജോർജിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.ജോർജ് ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.
ഭരണഘടന പ്രകാരം നമ്മൾ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉൾപ്പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വർഗീയ നിലപാടുകൾ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന പ്രസ്താവനയിൽ എന്നും ജോർജ് ഉറച്ചു നിന്നു.പാലാ ബിഷപ്പിന് അദ്ദേഹം പിന്തുണ നൽകി.മാർ ജോർജ് ആലഞ്ചേരി അടക്കമുള്ള ക്രൈസ്തവ സഭാ മേധാവികളെ ജോർജ് പിന്തുണച്ചു.
ഇന്ത്യയെ 2030 ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തിൽ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയിൽ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇത് ദേശവിരുദ്ധ പ്രസ്താവനയാണെന്നാണ് പറയുന്നത്.ഏതായാലും ഷോണിനെതിരായ നടപടികൾ ഏതു തരത്തിൽ അവസാനിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല.
https://www.facebook.com/Malayalivartha
























