Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

വീണാ ജോര്‍ജിന് പിണറായിയുടെ ക്വട്ടേഷന്‍; വെട്ടാന്‍ തയ്യാറായി ബിഷപ്പുമാര്‍ കുഞ്ഞാടിന് സഭയെ പേടി; രാജേഷിന് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യ!

30 AUGUST 2022 10:54 PM IST
മലയാളി വാര്‍ത്ത

എം ബി രാജേഷിനെ മന്ത്രിയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സ്പീക്കറുമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആലോചനക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയതായി സൂചന. ആരോഗ്യ മന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ വീണാ ജോര്‍ജ് തയ്യാറല്ല. അവരെ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും നീക്കരുതെന്ന ആവശ്യം സഭാ നേതൃത്വം മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ താനോ പാര്‍ട്ടിയോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചതായാണ് വിവരം. എം.ബി.രാജേഷാകട്ടെ മന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. സ്പീക്കര്‍ ആയതില്‍ അദ്ദേഹത്തിന് വൈഷമ്യമുണ്ടായിരുന്നു.ആരോഗ്യ മന്ത്രിയാകാന്‍ കഴിയുമെന്ന് തന്നെയാണ് രാജേഷിന്റെ വിശ്വാസം.

അതിനിടെ വീണാ ജോര്‍ജിനെ സ്പീക്കര്‍ പ്രകോപിപ്പിക്കുകയും ചെയ്തു. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കര്‍ താക്കീത് നല്‍കിയത്.. പി പി ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആണ് സ്പീക്കറുടെ ഇടപെടല്‍. ഈ ശൈലി ആവര്‍ത്തിക്കരുത് എന്ന സ്പീക്കരുടെ നിര്‍ദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു. കൊവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ പി പി ഇ കിറ്റ് പര്‍ച്ചേസിലടക്കം ഉണ്ടായ വന്‍ ക്രമക്കേടുകളാണ് വിവാദമായത്.

ഈ വിഷയത്തില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്തി നല്‍കിയത് ഒരേ മറുപടി എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാന്‍ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചു എ പി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് സ്പീക്കറുടെ കര്‍ശന ഇടപെടല്‍. ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി ആവര്‍ത്തിച്ചു നല്‍കരുത്. ഇത്തരം ശൈലി ഒഴിവാക്കണം എന്നും സ്പീക്കര്‍ അസാധാരണ മുന്നറിയിപ്പ് മന്ത്രിക്ക് നല്‍കി.

സ്പീക്കര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. മുഖ്യമന്ത്രിയോട് വരെ അദ്ദേഹം കടുത്ത നിലപാട് സ്വീകരിക്കാറുണ്ട്. ഇതാണ് വീണാ ജോര്‍ജിനും സംഭവിച്ചിരിക്കുന്നത്. മന്ത്രി വീണാ ജോര്‍ജിനെതിരെ ആദ്യം രംഗത്തെത്തിയത് സി പി ഐ ആണ്. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വീണക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും മുന്‍ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ!ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ!ര്‍ക്കാരില്‍ വീണ ജോര്‍ജ് ഇല്ലാതാക്കിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ഡെപ്യൂട്ടി സ്പീക്ക!ര്‍ ചിറ്റയം ഗോപകുമാറും വീണ ജോര്‍ജും തമ്മിലുള്ള പ്രശ്‌നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ!ര്‍ട്ടിലെ പരാമ!ര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയ!ര്‍ന്ന വിമര്‍ശനം , ജില്ലാ സമ്മേളനത്തിലും സിപിഐ ആവ!ര്‍ത്തിച്ചു. ഫോണ്‍ അലര്‍ജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. സി പി ഐയുമായി മാത്രമല്ല സി പി എമ്മുമായും വീണാ കോര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിക്കണമെന്ന് സി പി എം മന്ത്രിമാര്‍ക്ക് ഒരിക്കല്‍ നിര്‍ദ്ദേശം നല്‍കിയതാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പത്രസമ്മേളനത്തിലെ പിഴവ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടത്.

മന്ത്രിമാര്‍ പത്രസമ്മേളനം നടത്തുന്ന രീതിയോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ല. എല്ലാം മുഖ്യമന്ത്രിയിലൂടെ നീങ്ങിയാല്‍ മതിയെന്നാണ് പിണറായി ആഗ്രഹിക്കുന്നത്. മന്ത്രിമാര്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കുന്ന പതിവ് പിണറായി മന്ത്രിസഭയില്‍ ഇല്ല. മന്ത്രിമാര്‍ക്ക് എടുത്തു പറയത്തക്ക പ്രാധാന്യം മുഖ്യമന്ത്രി നല്‍കാറുമില്ല. മുഖ്യമന്ത്രിയുടെ അനിഷ്ടം മനസിലാക്കി പല മന്ത്രിമാരും പത്ര സമ്മേളനങ്ങള്‍ നടത്താറില്ല. എന്നാല്‍ മന്ത്രി വീണാ ജോര്‍ജാണ് ഒടുവില്‍ അബദ്ധത്തില്‍ പെട്ടത്. കോവിഡുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.കെ. ഷൈലജക്ക് നല്‍കിയ പരോക്ഷ മറുപടിയാണ് വീണാ ജോര്‍ജിനെ ബുദ്ധിമുട്ടിലാക്കിയത്. സംഗതി വിവാദമായതോടെ മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി തോന്നി. അദ്ദേഹത്തിന്റെ ഓഫീസ് അക്കാര്യം മന്ത്രിയെ അറിയിച്ചു.

'ഓണം എത്താറായി, ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കണം, ആഘോഷങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം. ചടങ്ങുകള്‍ ഒഴിവാക്കണം, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഓണമായാലും ബക്രീദായാലും ആള്‍ക്കൂട്ടം രോഗവ്യാപനം വര്‍ധിപ്പിക്കും എന്നാണ് മന്ത്രി പത്തനംതിട്ടയില്‍ വിശദീകരിച്ചത്. ഇതില്‍ പ്രത്യക്ഷത്തില്‍ യാതൊരു തെറ്റുമില്ല. മുന്‍മന്ത്രി കെ.കെ. ഷൈലജ പലവട്ടം ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓണക്കാല ത്താണ് ഇങ്ങനെയൊരു നാക്കു പിഴ മന്ത്രിക്ക് സംഭവിച്ചത്. എന്നാല്‍ മന്ത്രിക്ക് സംഭവിച്ച അബദ്ധം ഇതൊന്നുമായിരുന്നില്ല. മന്ത്രിയുടെ മതവുമായി ചിലര്‍ ഇതിനെ കൂട്ടിവായിച്ചു. സര്‍ക്കാരാകട്ടെ ലോക് ഡൗണില്‍ ഇളവ് നല്‍കി എല്ലാം തുറന്നു കൊടുക്കാനുള്ള പദധതി ആസൂത്രണം ചെയ്യുന്ന സമയത്തായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

മന്ത്രിയുടെ പ്രസ്താവന പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യസംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ മന്ത്രി നല്‍കിയ മുന്നറിയിപ്പ് വലിയ വാര്‍ത്തയായി തീര്‍ന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് ആലോചിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വിശദീകരണം വന്നത്. കേന്ദ്രമാകട്ടെ ഓണത്തില്‍ പോലും ഇളവ് നല്‍കരുതെന്ന അഭിപ്രായക്കാരായിരുന്നു.. രാജ്യത്ത് കോവിഡ് ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗൗരവമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം.

മൂന്നാമത്തെ അബദ്ധം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ സമയത്തായിരുന്നു. മന്ത്രിയുടെ സ്റ്റാഫില്‍ ഒരാള്‍ കേസില്‍ പ്രതിയായി. എസ് എഫ് ഐ പ്രവര്‍ത്തകനെ മന്ത്രി തള്ളി പറഞ്ഞു. സ്വന്തം സഖാവിനെ തള്ളിപ്പറഞ്ഞ മന്ത്രി വീണാ ജോര്‍ജിനെതിരെ എസ് എഫ് ഐ യില്‍ രോഷം ഉയരുന്നു. മന്ത്രിയായപ്പോള്‍ വീണ തല മറന്ന് എണ്ണ തേയ്ക്കുകയാണെന്നായിരുന്നു ആരോപണം. വീണാ ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് മുന്നിലും പരാതികളെത്തി കഴിഞ്ഞു. ഏഷ്യാനെറ്റിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതും വീണാ ജോര്‍ജിന് വിനയായി. വീണയുടെ നിലപാട് കോടിയേരി തള്ളി. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന് എസ് എഫ് ഐ നേതാവിനെതിരെ ഇത്രയൊന്നും പറയേണ്ടതില്ലെന്നാണ് കോടിയേരിയുടെ നിലപാട്.

മുന്‍ മന്ത്രി കെ കെ.ഷൈലജയുടെ വിശ്വസ്ത നായേ ഡോക്ടറെ തള്ളി പറഞ്ഞാണ് പിന്നീട് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്തയില്‍ നിറഞ്ഞത്. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ വെല്‍ഫയര്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസിനെയാണ് സി പി എമ്മിന്റെ വാക്കു കേട്ട് വീണാ ജോര്‍ജ് അരിഞ്ഞു വീഴ്ത്തിയത്.

സി പി എമ്മിനെതിരെ സംസാരിച്ചാല്‍ ഉദ്യോഗസ്ഥരുടെ പണി തെറിക്കും എന്ന വര്‍ത്തമാനകാല കീഴ് വഴക്കത്തിന്റെ ഉദാഹരണമായി മാറി ആദിവാസികള്‍ക്ക് വേണ്ടി സ്വജീവിതം പണയം വച്ച കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ സ്ഥലം മാറ്റം. ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധനയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി എന്ന ആക്ഷേപമാണ് ഡോ. പ്രഭുദാസ് ആദ്യം ഉന്നയിച്ചത്.. കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചെന്ന ഡോ. പ്രഭുദാസിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സിപിഎമ്മിന്റെ പ്രത്യാരോപണം. സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജിങ് കമ്മിറ്റി അംഗവും പുതൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ രാജേഷ് എന്നിവരാണ് പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയര്‍ത്തി രംഗത്തെത്തിയത്. കാന്റീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം രാജേഷിന്റെ ആരോപണം.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പാവപ്പെട്ട ആദിവാസികള്‍ക്ക് അവകാശപ്പെട്ട സഹായങ്ങള്‍ തട്ടിയെടുക്കുന്നു എന്ന ആരോപണം ഇന്നോ ഇന്നലെയോ കേട്ടു തുടങ്ങിയതല്ല. ഡോ.പ്രഭുദാസ് കോട്ടത്തറ ആശുപത്രിയില്‍ ചുമതലയേറ്റ ശേഷമാണ് ഇതില്‍ ഒരു മാറ്റമുണ്ടായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ആദിവാസികളുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ തുടങ്ങിയത് അദ്ദേഹം സൂപ്രണ്ടായി എത്തിയ ശേഷമാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. ഡോ. പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.. ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ. പ്രഭുദാസിന്റെ വിമര്‍ശനം.

വീണാ ജോര്‍ജ് ഫോണെടുക്കാറില്ലെന്ന അഭിപ്രായം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന സാഹചര്യത്തില്‍ ഫോണെടുക്കണമെന്ന സന്ദേശം സി പി എം തലത്തില്‍ തന്നെ ഉയര്‍ന്നു വന്നു. യു. പ്രതിഭ എം എല്‍ എയാണ് മന്ത്രിക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചത്. തനിക്ക് എറെ അടുപ്പമുള്ള മന്ത്രി വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നാണ് പ്രതിഭ പറഞ്ഞത്.അതിന് പിന്നാലെ ഫോണെടുക്കാത്ത മന്ത്രി വീണയാണെന്ന് കേരളം അറിഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായിരുന്നു. വീണാ ജോര്‍ജിനെതിരെ സി പി എം തലങ്ങളില്‍ വന്‍ പ്രതിഷേധമാണുള്ളത്.കെ. കെ ഷൈലജയെ വെട്ടി ആരോഗ്യമന്ത്രിയായതാണ് വീണാ ജോര്‍ജിന് സംഭവിച്ച ദുരന്തം. ആറന്മുളയില്‍ വീണാജോര്‍ജ്ജിന്റെ പ്രചരണ പ്രവര്‍ത്തനില്‍ നിന്ന് 267 പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുനിന്നതായുള്ള സിപിഎമ്മിന്റെ തന്നെ അവലോകന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഏരിയ കമ്മറ്റി അംഗവും നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (44 minutes ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (1 hour ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (2 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (3 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (3 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (4 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (4 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (4 hours ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (4 hours ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (4 hours ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (4 hours ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (5 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (5 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (5 hours ago)

Malayali Vartha Recommends