Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പിണറായിയുടെ പൂതി നടക്കില്ല അമിത്ഷാ കലിപ്പില്‍ വള്ളം കളി കാണാനെത്തില്ല? സൂചനകള്‍ ഇങ്ങനെ...

31 AUGUST 2022 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

അമിത്ഷായെ കണ്ണെടുത്താല്‍ കണ്ടൂടാത്തവരാണ് കേരളത്തിലെ സഖാക്കള്‍. പ്രത്യേകിച്ച് പിണറായിക്ക്. ആ തടി മുഴുവന്‍ വെള്ളമാണെന്നും സര്‍ക്കാരിനെ താഴെയിടാനുള്ള ശേഷിയൊന്നും ഇല്ലെന്നും പറഞ്ഞത് കേരളത്തിലെ മുഖ്യമന്ത്രിയായ സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയല്ലേ. എന്നാല്‍ പെട്ടെന്നുള്ള അമിത്ഷാ സ്‌നേഹം വലിയ ചര്‍ച്ചയും അതുപോലെ തന്നെ വിവാദമാകുകയും ചെയ്തു. പ്രതിപക്ഷം പിണറായിയെ എടുത്തിട്ടലക്കുകയും ചെയ്തു. പിണറായി നേരിട്ടായിരുന്നു അമിത്ഷായെ നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ ലാവ്‌ലിന്‍ സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ പ്രതിസന്ധിയിലായി നില്‍ക്കുന്ന പിണറായിയുടെ ഒരു അടവായണ് ഈ പെട്ടെന്നുള്ള അമിത്ഷാ സ്‌നേഹമെന്നാണ് ഉയരുന്ന വിമര്‍ശനം.

ഇതോടെ അമിത്ഷാ പിണറായിയുടെ ഈ ക്ഷണം സ്വികരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നിന് ബിജെപി പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കും എന്ന കാര്യത്തില്‍ സ്തിരീകരണമായിട്ടുണ്ട്. ബിജെപി കോര്‍ കമ്മിറ്റി യോഗവും അന്നു ചേരുന്നുണ്ട്. അതിനപ്പുറത്തേക്കള്ള പരിപാടിയൊന്നും അമിത് ഷാ പങ്കെടുക്കാനിടയില്ല. നിലവിലെ പദ്ധതികളില്‍ കോവളത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഒഴികെ ഒന്നിലും അമിത് ഷാ പങ്കെടുക്കില്ല. നെഹ്‌റു ട്രോഫി വള്ളംകളി വേദിയിലേക്ക് അമിത് ഷാ പോകാന്‍ ഒരു സാധ്യതയുമില്ല. സര്‍ക്കാരിന്റെ ഓണാഘോഷത്തിലും പങ്കെടുക്കാന്‍ ഇടയില്ല. എന്നാല്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അമിത് ഷായ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

നേരത്തെ 2 തവണ തിരുവനന്തപുരത്ത് അമിത് ഷാ എത്തുമെന്നറിയിച്ചെങ്കിലും പിന്നീടു പരിപാടി മാറ്റി വച്ചിരുന്നു. പട്ടികജാതി സംഗമം മുന്‍പു നിശ്ചയിച്ചതു പോലെ ഇപ്പോള്‍ നടത്തണമെന്ന് അമിത് ഷാ തന്നെ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മൂന്നിന് യോഗം ചേരുന്നത്. 2ന് വൈകിട്ട് വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷായ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് സര്‍ക്കാരിന്റെ ക്ഷണം അമിത് ഷാ സ്വീകരിക്കുമോ എന്ന ചര്‍ച്ച. മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്. ഇത് ഏറെ വിവാദവും ചര്‍ച്ചയുമായി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാനാണ് അമിത് ഷായെ സ്വാധീനിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ഈ വിഷയങ്ങളില്‍ ബിജെപി യോഗത്തില്‍ അമിത് ഷാ മനസ്സു തുറക്കാനും സാധ്യതയുണ്ട്.

കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഇന്ത്യയുടെ ഭാഗമാകണമെന്നും അതുകൊണ്ട് അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്നുമൊക്കെ ഡിവൈഎഫ്‌ഐ പോലും പതിവില്ലാതെ ന്യായികരിക്കുകയും ചെയ്തു. എന്നിരുന്നാലും സംശയങ്ങള്‍ ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. സംശയങ്ങളുടെ പട്ടികയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നിരത്തിയത് അടുത്തിടെ സുപ്രീം കോടതിയില്‍ വരാന്‍ പോകുന്ന ലാവ്‌ലിന്‍ കേസ് മുതല്‍ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം വരെയുണ്ട്. അരിയാഹാരം കഴിക്കുന്നവരൊക്കെ അങ്ങനെ സംശയിക്കുന്നുവെന്നു വേണം കരുതാന്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ ഒരു യോഗത്തില്‍ പങ്കെടുത്ത് സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉത്തരം പറയണമെന്നാവശ്യപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചു. വേണ്ടിവന്നാല്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടും എന്നും അമിത്ഷാ പറഞ്ഞപ്പോള്‍ ആ തടി മുഴുവന്‍ വെള്ളമാണെന്നും സര്‍ക്കാരിനെ താഴെയിടാനുള്ള്‌ള ശേഷിയൊന്നുമില്ലെന്നും കൃത്യമായി കൗണ്ടര്‍ അടിച്ച പിണറായി വിജയന്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് തന്നെ അമിത് ഷായെ വള്ളംകളി കാണാന്‍ ക്ഷണിച്ച പിണറായിയുടെ തീരുമാനം ഏവരേയും ഞെട്ടിച്ചു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന ആവശ്യം ചില കേന്ദ്രങ്ങള്‍ അമിത് ഷായ്ക്ക് മുമ്പില്‍ വച്ചിട്ടുണ്ട്. തെറ്റിധാരണകളും ചര്‍ച്ചകളും സജീവമാക്കുന്നതൊന്നും ചെയ്യരുതെന്നാണ് ആവശ്യം. കേരളമെന്ന ബദല്‍ എന്ന നിര്‍ദ്ദേശവുമായി കേന്ദ്രത്തിനെതിരെ എന്തിനും ഏതിനും വാളെടുക്കുന്ന സംസ്ഥാന സര്‍ക്കാരില്‍ നിന്നും സിപിഎമ്മില്‍ നിന്നും അനുകൂലമായൊന്നും ഈ കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ പരിപാടിയില്‍ പങ്കെടുക്കരുതെന്നാണ് ആവശ്യം. ഇത് അമിത് ഷാ അംഗീകരിക്കുമെന്നാണ് വിലയിരുത്തല്‍.

അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു. അത് ഭരണപരമായ കാര്യം മാത്രമാണ്.കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാരും രംഗത്ത് വന്നിരുന്നു. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതില്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു.ഓളപ്പരപ്പിലെ ഒളംപിക്‌സിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വള്ളങ്ങളെല്ലാം തീവ്രപരിശീലനത്തിലാണ്. ഇതിനിടെയാണ് മുഖ്യാതിഥിയെ ചൊല്ലി വിവാദം ഉയര്‍ന്നത്. കഴിഞ്ഞ 23നാണ് അമിത് ഷായെ ഉദ്ഘാടകനായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (2 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (3 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (5 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (5 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (6 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (6 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (6 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (6 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (6 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 hours ago)

Malayali Vartha Recommends