വാക്ക് പറഞ്ഞാല്‍ വാക്ക്... ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ രാജ്ഭവനില്‍; രണ്ട് ദിവസം കൂടി ഗവര്‍ണര്‍ സ്ഥലത്തില്ല; ബില്ലുകളില്‍ വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചതോടെ ഗവര്‍ണറുടെ തീരുമാനം നീളുമെന്നുറപ്പ്

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരവേയാണ് ഓണാഘോഷത്തിന് ഗവര്‍ണറെ വിളിച്ചില്ലെന്ന വാര്‍ത്ത വന്നത്. എന്നാല്‍ വിവാദം തണുപ്പിക്കാനാണ് ഗവര്‍ണര്‍ നോക്കിയത്. ആദിവാസികളുടെ പരിപാടി നേരത്തെ നിശ്ചയിച്ചതാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
അതേസമയം ലോകായുക്ത നിയമഭേദഗതി ബില്ലും സര്‍വകലാശാലാ നിയമഭേദഗതി ബില്ലും ഗവര്‍ണറുടെ അനുമതിക്കായി എത്തിയിരിക്കുകയാണ്. 18ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ബില്ലുകളില്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവര്‍ണറുടെ തീരുമാനം നീളുമെന്നുറപ്പാണ്
നിയമസഭ പാസ്സാക്കിയ വിവാദബില്ലുകള്‍ നിയമവകുപ്പ് കൂടുതല്‍ പരിശോധന കൂടി നടത്തിയാണ് ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം അയച്ചത്. 14 ാം വകുപ്പ് ഭേദഗതി ചെയ്ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലും വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ഗവര്‍ണര്‍ എടുക്കുന്ന തീരുമാനമാണ് നിര്‍ണായകം.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്ന സാഹചര്യത്തിലാണ് ബില്ലുകള്‍ രാജ്ഭവനിലെത്തിയത്. കഴിഞ്ഞ കാല തര്‍ക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ അയയുന്നതിന്റെയും സര്‍ക്കാര്‍ അനുനയത്തിന്റെയും സൂചനകള്‍ ഇതുവരെ നല്‍കുന്നില്ല. ഓണം വാരാഘോഷത്തിന്റെ സമാപനത്തിലെ ഘോഷയാത്രയില്‍ ഗവര്‍ണറെ ക്ഷണിക്കുന്ന പതിവ് വരെ സര്‍ക്കാര്‍ തെറ്റിച്ചു.
തരം കിട്ടുന്ന സമയത്തെല്ലാം സര്‍ക്കാറിനെ പരസ്യമായി തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ച് വരുന്നു. ഒന്നുകില്‍ ബില്ലില്‍ ഒപ്പിടാം, അല്ലെങ്കില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഗവര്‍ണര്‍ തീരുമാനമെടുക്കൂ.
അതേസമയം ചില കേസ് ലോകായുക്തയില്‍ വിധി പറയാനിരിക്കെ സര്‍ക്കാര്‍ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാനും സാധ്യതയേറെയാണ്. ഇത്ര വിവാദമുണ്ടായശേഷം ബില്ലില്‍ ഒപ്പിട്ടാല്‍ ബിജെപി, സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. 2021ല്‍ നിയമസഭ പാസ്സാക്കിയ സര്‍വ്വകലാശാല അപലേറ്റ് ട്രിബ്യൂണല്‍ ബില്ലില്‍ ഇതുവരെ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഇത്ര സമയത്തിനുള്ളില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല.
വിവാദം സൃഷ്ടിച്ച ലോകായുക്ത, സര്‍വകലാശാലാ നിയമ ഭേദഗതികള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനില്‍ എത്തിച്ചത്. ബില്ലുകള്‍ എത്തിയപ്പോള്‍ പക്ഷേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥലത്തില്ല. 18നു രാവിലെ മടങ്ങിയെത്തിയ ശേഷം അദ്ദേഹം ബില്ലുകള്‍ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ നിയമോപദേശം തേടും.
സംശയമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടണമെങ്കില്‍ അതു ചെയ്യും. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട വ്യവസ്ഥകള്‍ ബില്ലില്‍ ഉണ്ടെങ്കില്‍ അക്കാര്യത്തിലും ഗവര്‍ണര്‍ തീരുമാനമെടുക്കും. ബില്ലുകള്‍ നിയമസഭ പാസാക്കിയ ശേഷം നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കി അച്ചടിക്കുകയും അതില്‍ സ്പീക്കര്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിന്റെ വിശദ പരിശോധന പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഇന്നലെ രാജ്ഭവനില്‍ എത്തിയത്. സ്പീക്കറുടെ ഒപ്പിനു താഴെ ഗവര്‍ണര്‍ ഒപ്പു വച്ചാലേ ബില്‍ നിയമമായി മാറുകയുള്ളൂ. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും ഗവര്‍ണര്‍ തിരികെയെത്തിയ ശേഷമായിരിക്കും തീരുമാനം. കേരള സര്‍വകലാശാലാ വിസിയെ തിരഞ്ഞെടുക്കുന്നതിനു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും തുടര്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താനും ഗവര്‍ണറുടെ അനുമതി വേണം.
"
https://www.facebook.com/Malayalivartha

























