കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ദൈവത്തിന്റെ അനുമതിയോടെ മാത്രം... കോൺഗ്രസ് വിടില്ലെന്ന് വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിരുന്നു ശെരിയാണ് പക്ഷേ...ഗോവയിൽ കോൺഗ്രസിനെ മുട്ടുകുത്തിച്ച് മണിക്കൂറുകൾക്കകം പ്രതികരണവുമായി രാജിവെച്ച് ബിജെപിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി ദിഗംബാർ കാമത്ത് രംഗത്ത്...

ദിഗംബർ കാമത്തും മറ്റ് ഏഴ് കോൺഗ്രസ് എം.എൽ.എമാരും കോൺഗ്രസിൽ നിന്നും രാജിവെച്ച് ഭരണകക്ഷിയായ ബിജെപിയ്‌ക്കൊപ്പം ചേരുകയായിരുന്നു. 40 അംഗ നിയമസഭയിൽ ഇപ്പോൾ വെറും മൂന്ന് എം.എൽ.എമാർ മാത്രമാണ് കോൺഗ്രസിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും കരങ്ങൾ ശക്തിപ്പെടുത്താനാണ് ബിജെപിയിൽ ചേർന്നതെന്നാണ് നേതാക്കളുടെ പ്രതികരണം.'തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്ന് പുറത്തുപോകില്ലെന്ന് പ്രതിജ്ഞ എടുത്തിരുന്നു എന്നത് തികച്ചും ശരിയാണ്. എന്നാൽ വീണ്ടും ക്ഷേത്രത്തിൽ പോയി ദൈവത്തോട് കോൺഗ്രസ് വിടുന്നതിനെ കുറിച്ച് ചോദിച്ചു.
മികച്ചതെന്ന് തോന്നുന്നത് ചെയ്യൂ എന്നായിരുന്നു ദൈവത്തിന്റെ മറുപടി, അത് ചെയ്തു' കാമത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. : ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ട് ദിവസം മാത്രം നീക്കി വച്ച് ചോദ്യം ചെയ്ത് സിപിഐഎം വിമര്‍ശനം വന്നതിന് പിന്നാലെ കോൺഗ്രസ് യുപിയിലെ യാത്രാപരിപാടി പുനഃക്രമീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പരിപാടി അഞ്ച് ദിവസത്തേക്ക് നീട്ടി. ശരിക്കും യാത്ര നേരത്തെ അഞ്ച് ദിവസമാണ് നിശ്ചയിച്ചിരുന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
നേരത്തെ സെപ്തംബര്‍ 12ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് സിപിഎം വിമര്‍ശിച്ചു.ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ രാഹുലിന്‍റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചത്.
എന്നാല്‍ ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. മുണ്ട് മോദി' യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സിപിഎം വിമര്‍ശനത്തിനെതിരെ തിരിച്ചടിച്ചത്. ഭാരത് ജോഡോ യാത്ര എങ്ങനെ ? എന്തുകൊണ്ട് എന്ന് ഗൃഹപാഠം ചെയ്യണമെന്നും സിപിഎമ്മിന് അദ്ദേഹം ഉപദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























