നിയമ സഭ കേസില്‍ പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി.... ഇ.പി.ജയരാജന്‍ 26 ന് ഹാജരാകണം

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയടക്കം 5 പ്രതികള്‍ക്ക് മേല്‍ തലസ്ഥാന വിചാരണ കോടതി കുറ്റം ചുമത്തി. 2011-16 ലെ ഇടത് എംഎല്‍എ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റര്‍ , സി.കെ.സദാശിവന്‍ , നിലവില്‍ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി , മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീല്‍ എന്നിവര്‍ക്ക് മേലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍.രേഖ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തിയത്.
കുറ്റ സ്ഥാപനത്തില്‍ ഏഴേകാല്‍ വര്‍ഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.
കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും ചുമത്തി. 1984 ല്‍ നിലവില്‍ വന്ന പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വര്‍ഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തല്‍) പ്രകാരം 2 വര്‍ഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാര്‍ഹരാണ്.കൂടാതെ വകുപ്പ് 447 ( വസ്തു കൈയ്യേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാര്‍ഹരാണ്.
അതേ സമയം മൂന്നാം പ്രതിയും മുന്‍ കായിക മന്ത്രിയായ ഇ.പി.ജയരാജന്‍ ഹാജരായില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റം ചുമത്തലിന് ഇ.പി.ജയരാജന്‍ 26 ന് ഹാജരാകാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കി. 2015 മാര്‍ച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇതേ കൃത്യ ദിവസം നിയമസഭക്കകത്ത് കെ.കെ.ലതിക എംഎല്‍എയെ തടഞ്ഞു നിര്‍ത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എല്‍ എ മാരായ എം.എ.വാഹിദ് , എ. റ്റി.ജോര്‍ജ് എന്നിവര്‍ കൈയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് വാഹിദിനും ജോര്‍ജിനുമെതിരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒക്ടോബര്‍ 1 നകം അറസ്റ്റ് ചെയ്യാന്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രനാണ് കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഉത്തരവിട്ടത്.
കുറ്റം ചുമത്തലിന് 6 പ്രതികളും ഹാജരാകാന്‍ കോടതിയുടെ ജൂലൈ 27 ലെ അന്ത്യശാസനം ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹൈക്കോടതി ആഗസ്റ്റില്‍ തള്ളിയിരുന്നു. 6 പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാന്‍ തലസ്ഥാനവിചാരണ കോടതിയുടെ അന്ത്യശാസനം വന്നത് ജൂലൈ 27നായിരുന്നു. പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താന്‍ സെപ്റ്റംബര്‍ 14 ന് ഹാജരാകാനാണ് അവസാന അവസരം നല്‍കിയിരിക്കുന്നത്. ഹാജരാകാന്‍ വീണ്ടും കൂടുതല്‍ സമയം ജൂലൈ 27 ന് തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജി േൈഹക്കാടതിയും തള്ളിയ സാഹചര്യത്തിലായിരുന്നു വിചാരണ കോടതിയുത്തരവ്.
"
https://www.facebook.com/Malayalivartha

























