സമാധാനത്തോടെ ഉറങ്ങീട്ട് 11 വർഷം.... ഷീറ്റ് കൊണ്ട് തട്ടിക്കൂട്ടിയ ഷെഡിൽ 4 മക്കളടങ്ങുന്ന കുടുംബത്തിന്റെ ദുരിത ജീവിതം.. രോഗങ്ങളുടെ കൂട്ട് വേറെയും..വണ്ടിക്കൂലിക്കു പോലും മാർഗമില്ലാത്തതിനാൽ പട്ടയഭൂമി എവിടെയാണെന്നുപോലും കുടുംബത്തിന് അറിയില്ല...സുരാജിനു പതിവായി ശ്വാസംമുട്ടൽ ഉണ്ട്... അസ്ഥി സംബന്ധമായ ഗുരുതര രോഗത്തിനു ചികിത്സയിലാണ് രജനി... മൂത്ത മകനു നട്ടെല്ലിന് അടിയന്തര ചികിത്സ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതിനും കഴിയാത്ത അവസ്ഥയിലാണ് കുടുംബം...കണ്ടിട്ടും കാണാതെ പോക

വ്യത്യസ്ത രോഗങ്ങൾ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന സുരാജും ഭാര്യയും മൂത്ത മകനും അടങ്ങുന്ന കുടുംബം നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുകയാണ്. വണ്ടിക്കൂലിക്കു പോലും മാർഗമില്ലാത്തതിനാൽ പട്ടയഭൂമി എവിടെയാണെന്നുപോലും കുടുംബത്തിന് അറിയില്ല.സുരാജിനു പതിവായി ശ്വാസംമുട്ടൽ ഉണ്ട്. അസ്ഥി സംബന്ധമായ ഗുരുതര രോഗത്തിനു ചികിത്സയിലാണ് രജനി. മൂത്ത മകനു നട്ടെല്ലിന് അടിയന്തര ചികിത്സ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതിനും കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
തുമ്പമൺ മുട്ടം കോളനിയിൽ കാവിന്റെ തെക്കേതിൽ കെ.ആർ.സുരാജും ഭാര്യ രജനിയും സ്കൂൾ വിദ്യാർഥികളായ 4 മക്കളുമടങ്ങുന്ന കുടുംബമാണ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ ഷെഡിൽ കഴിയുന്നത്. ചെങ്ങറ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് സർക്കാർ അനുവദിച്ച 50 സെന്റ് ഭൂമിയുടെ പട്ടയം ഇവരുടെ കൈവശമുണ്ട്. കാസർകോട് പെരിയ വില്ലേജിലാണ് ഭൂമി ലഭിച്ചത്.
കോളനി നവീകരണത്തിനുള്ള ഒരു കോടി രൂപയുടെ പദ്ധതി മുട്ടം കോളനിയിൽ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇവർ താമസിക്കുന്ന ഷെഡിനു ഉൾപ്പെടെ അലുമിനിയം മേൽക്കൂര നിർമിച്ചു നൽകിയത് മാത്രമാണ് ഏക ആശ്വാസം.മുട്ടം കോളനിയിലെ കുടുംബവീടിനോട് ചേർന്നാണ് ഇവരുടെ താമസം. സ്വന്തം പേരിൽ ഭൂമിയില്ലാത്തതിനാൽ റേഷൻ കാർഡുമില്ല. 2018 മുതൽ ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നുണ്ട്. പട്ടികയിൽ പേരില്ലെന്നാണ് ഓരോ വർഷവും അധികൃതർ മറുപടി നൽകുന്നതെന്നു സുരാജും കുടുംബവും പറയുന്നു. മുൻപ് മന്ത്രി, കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നു.
വീട് നിർമാണമാണ് അടിയന്തര ആവശ്യം. കുടുംബവീടിന്റെ പ്രമാണം നഷ്ടപ്പെട്ടതിനാൽ ഭൂമി വീതംവച്ചു നൽകാനാവാത്തതു കാരണം ഭവന പദ്ധതികളിലും ഉൾപ്പെടാതെ പോയി. പ്രമാണം വീണ്ടെടുക്കാൻ റവന്യു വകുപ്പിനെ സമീപിക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha

























