എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടെത്താൻ പുതിയ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ... രണ്ടുമാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം...015ൽ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ ജനിതക രോഗങ്ങൾക്ക് കാരണം എൻഡോ സൾഫാൻ എന്ന് കണ്ടെത്തിയിരുന്നു... എന്നാൽ, ഏഴുവർഷം പൂഴ്ത്തിവച്ച റിപ്പോർട്ട് ഈയിടെയാണ് പുറത്തുവന്നത്..

ഏഴുവർഷം മുമ്പ് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിൽ പ്രദേശത്ത് പിടിപ്പെട്ട ജനിത രോഗങ്ങൾക്ക് കാരണം എൻഡോസൾഫാൻ ആണെന്ന് കണ്ടെത്തിയിരുന്നു.തെങ്കരമേഖലയിൽ 45 പേർക്ക് സെറിബ്രൽ പാൾസി ഉൾപ്പെടെ ജനിതക രോഗങ്ങളുണ്ട്. എന്നാൽ എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ പലരും സർക്കാർ ധനസഹായത്തിന് പുറത്താണ്. 2015ലെ റിപ്പോർട്ട് പുറത്ത് വരാൻ വൈകിയത് ആണ് കാരണം. ഇരുപതിലേറെ വർഷമാണ് പ്രദേശത്തെ തോട്ടങ്ങളിൽ എൻഡോ സൾഫാൻ തളിച്ചത്.
നാട്ടുകാരിൽ ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് കീടനാശിനി പ്രയോഗം നിർത്തിയത്എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയൽപ്പെടുത്തണം എന്നത് തത്തേങ്ങലത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. 2015ൽ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ ജനിതക രോഗങ്ങൾക്ക് കാരണം എൻഡോ സൾഫാൻ എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഏഴുവർഷം പൂഴ്ത്തിവച്ച റിപ്പോർട്ട് ഈയിടെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. നിലവിലെ സാഹചര്യം പരിശോധിച്ച് രണ്ടുമാസത്തിനകം വിശദ റിപ്പോർട്ട് നൽകാനാണ് കലക്ടർക്ക് നൽകിയ നിർദേശം
https://www.facebook.com/Malayalivartha

























