കൊല്ലത്തെ സർക്കാർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു; സംഭവം മറച്ചുവെയ്‌ക്കാൻ ശ്രമിച്ച് അധികൃതർ; വിവാദമായതോടെ തട്ടികൂട്ടൽ പരിപാടിയും

കൊല്ലത്ത് സർക്കാർ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റു. കൊല്ലം ചിതറയിലാണ് സംഭവം. ചിതറ ഗവ: എൽ.പി.എസ് വിദ്യാർത്ഥിയായ അഫ്‌സലിനാണ് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റത്.
ഇന്ന് രാവിലെ പതിനൊന്നെരയോടെ കുട്ടി ശുചിമുറിയിൽ പോയപ്പോഴാണ് പാമ്പുകടിയേറ്റത്. എന്നാൽ സംഭവം സ്‌കൂൾ അധികൃതർ വിവരം മറച്ചു വെയ്‌ക്കാൻ ശ്രമിച്ചെങ്കിലും സഹപാഠികൾ രക്ഷിതാക്കളോടു പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു.
സംഭവത്തിനു പിന്നാലെ കുട്ടി ഇപ്പോൾ എസ്.എ.റ്റി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഈ വിഷയം വിവാദമായതോടെ സ്‌കൂൾ പരിസരത്തെ കാടുകൾ വെട്ടിതെളിച്ച് മാലിന്യങ്ങൾ തീയിട്ട് വൃത്തിയാക്കിയതായാണ് വിവരം ലഭിക്കുന്നത്.
https://www.facebook.com/Malayalivartha
























