തെരുവുനായയുടെ ആക്രമണം; അയൽവീട്ടിലെ കോഴികളെ രക്ഷിക്കാൻ ശ്രമിച്ചു; യുവാവിന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം. അയൽവീട്ടിലെ കോഴികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ തെരുവുനായ കടിച്ചു. കോഴികളെ രക്ഷിക്കുന്നതിനിടെ ഇയാളുടെ കൈവിരൽ നായ കടിച്ചെടുക്കുകയായിരുന്നു.
പള്ളിക്കൽ വെണ്ണായൂർ പുതുക്കുടിൽ വീട്ടിൽ കോട്ടുപൊയിലിൽ ലതീഷ് (42) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. സംഭവ ദിവസം അയൽ വീട്ടിലെ മൂന്ന് കോഴികളെ നായ കൊന്നു. തുടർന്ന് നായയെ ഓടിക്കുന്നതിനിടെ നിലത്ത് വീണ ലതീഷിന്റെ ഇടതു കൈയിലെ നടുവിരൽ നഖം സഹിതം നായ കടിച്ചെടുത്ത് ഓടുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ലതീഷിന്റെ വീട്ടിലെ താറാവിനെയും തെരുവുനായ കൊന്നിരുന്നു. നായയുടെ ആക്രമണത്തിൽ കടിയേറ്റ ലതീഷിനെ രാമനാട്ടുകര വൈദ്യരങ്ങാടി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വാക്സിൻ ഇല്ലാത്തത്തിനെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു വാക്സിൻ നൽകി. തുടർന്ന് കൈവിരൽ ഇന്ന് തുന്നിച്ചേർക്കും.
https://www.facebook.com/Malayalivartha


























