കൊല്ലത്ത് തെരുവുനായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; മൃഗസംരക്ഷണ വകുപ്പും, പോലീസും അന്വേഷണം നടത്തും

സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തെ രോക്ഷമായി വരുന്നതിനിടെ കൊല്ലത്ത് തെരുവുനായ മരിച്ച നിലയിൽ. തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിത്. കൊല്ലം പുള്ളിക്കടയിൽ ആണ് സംഭവം.
അതേസമയം ഇവിടത്തെ ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു ജഡം കണ്ടത്. ജീവനോടെ കത്തിച്ചതെന്നാണ് സംശയം. മാത്രമല്ല ഉണങ്ങിയ ഓലകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലാണ് നായയുടെ ജഡം കണ്ടെത്തിയത്. തെരുവുനായയുടെ മുതുകിലും കാലിലും മുറിവേറ്റ് പുഴുവരിച്ച നിലയില്‍ ഈ നായയെ നേരത്തെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിനു പിന്നാലെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും അന്വേഷണം നടത്തും.
ഇതേസമയം തന്നെ സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്. കുന്നത്തൂരിൽ തെരുവുനായ ആക്രമണത്തില്‍ ആയുർവേദ ഡോക്ടര്‍ക്ക് പരുക്കേറ്റു. നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. മാത്രമല്ല ഡോക്ടറുടെ വലതു കൈപ്പത്തിക്കാണ് പരുക്കേറ്റത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ ലിബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
https://www.facebook.com/Malayalivartha


























