കുട്ടികള്‍ക്ക് 'സുരക്ഷ'യ്ക്കായി തോക്കേന്തി നടന്നു, പിന്നാലെ പോലീസ് കേസ്; എയർഗണ്ണുകൊണ്ട് എന്ത് ലഹളയുണ്ടാക്കാൻ, പുലിവാലുപിടിച്ചതിന് പിന്നാലെ വിശദീകരണവുമായി സമീര്‍

കാസര്‍കോട് തെരുവുനായപ്പേടിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍. തോക്കുമായി സുരക്ഷ പോയതിനാണ് രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്.
അതേസമയം കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍ പറയുന്നു. എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ലെന്നും, ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ലെന്നും, ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു. മാത്രമല്ല തന്‍റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീര്‍ പറഞ്ഞു.
നിലവിൽ ഇയാൾക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. മാത്രമല്ല ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവൃത്തി നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷയായാണ് ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്നത്.
എന്നാൽ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കൂടാതെ നായ്ക്കളെ കൊല്ലാന്‍ തോക്കേന്തി ആഹ്വാനം നല്‍കിയെന്നും സമീറിനെതിരെ കുറ്റമുണ്ട്. നാഷണല്‍ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റു കൂടിയാണ് സമീര്‍. കുട്ടികളുടെ ഭയം മാറ്റാന്‍ മാത്രമാണ് ശ്രമിച്ചതെന്നും, കേസെടുത്തതില്‍ വിഷമമുണ്ടെന്നും സമീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























