ഗവര്‍ണറെ നിശബ്ദനാക്കാം എന്ന് വിചാരിക്കേണ്ട..അഴിമതിക്കെതിരായാണ് അദ്ദേഹം പ്രതികരിക്കുന്നത്, സര്‍വകലാശാലകളിലെ അനധികൃത നിയമനം അറിഞ്ഞില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ കഴിവുകേട്...എല്ലാവരേയും അപകീര്‍ത്തിപ്പെടുത്തി ഒറ്റപ്പെടുത്തുക എന്ന സമീപനമാണ് എല്ലാകാലത്തും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത്, മുഖ്യനെ വലിച്ചു കീറി വി മുരളീധരന്‍

ഗവർണർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പൊര് ഒരുതരത്തിലും അയയുന്ന ലക്ഷണമില്ല. ഇന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണര്‍ പരസ്യ മറുപടിയാണ് നൽകിയത്. എന്നാൽ ഇപ്പോൾ ഗവര്‍ണര്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ട. അഴിമതിക്കെതിരായാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നതെന്നും മുരളീധരൻ കടുപ്പിച്ച് പറഞ്ഞു. ഗവര്‍ണറെ വിരട്ടി രാജ്ഭവനെ നിശബ്ദനാക്കാമെന്ന് കരുതുന്നത് അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തവരാണ്. സര്‍വകലാശാലകളിലെ അനധികൃത നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടാണെന്നും മുരളീധരന്‍ പറഞ്ഞു. എല്ലാവരേയും അപകീര്‍ത്തിപ്പെടുത്തി ഒറ്റപ്പെടുത്തുക എന്ന സമീപനമാണ് എല്ലാകാലത്തും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത്. ആ സമീപനത്തോടെ ഗവര്‍ണറെ നിശബ്ദനാക്കാം എന്ന് വിചാരിക്കണ്ട. ഈ ഗവര്‍ണര്‍ കുറച്ച് വ്യത്യാസമുള്ള ആളാണെന്നെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ തനിക്കെതിരെ നടന്ന ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ഗവർണർണർ ഇന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. ഗൂഢാലോചനയ്ക്ക് പിന്നിലെ തെളിവുകൾ പുറത്തുവിടും എന്ന വെല്ലുവിളിയാണ് ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിൽ തനിക്കെതിരെ ഉണ്ടായ വധ ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഗവർണ്ണർ വീണ്ടും ഉന്നയിക്കുകയുണ്ടായി. പിന്നിൽ നിന്ന് കളിക്കുന്നത് ആരൊക്കെയെന്ന് തനിക്ക് നന്നായി അറിയാം. പിന്നിൽ നിന്ന് കളിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മറ നീക്കി പുറത്ത് വന്നത് നന്നായിയെന്നും ഗവർണ്ണർ പറഞ്ഞു .
ഗവർണ്ണർ പദവിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ തനിക്ക് നേരെ വധ ശ്രമം നടത്താൻ ശ്രമിച്ചപ്പോൾ കേസെടുത്തില്ല എന്ന ആരോപണം അദ്ദേഹം വീണ്ടും ഉന്നയിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ളത് ആർക്കാണെന്ന് നിർണ്ണായക ചോദ്യവും ഗവർണ്ണർ ചോദിച്ചു. ഇത്തരത്തിൽ നിരവധി ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ഉന്നയിച്ചത്.
സർവ്വകലാശാല അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പറഞ്ഞ് തനിക്ക് മുഖ്യമന്ത്രി അയച്ച കത്ത് മറ്റന്നാൾ പുറത്ത് വിടുമെന്നും ഗവർണ്ണർ പറയുകയുണ്ടായി.മുഖ്യമന്ത്രി ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല . വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി. താൻ അയക്കുന്ന കത്തുകൾ ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയാറില്ല. പതിവായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























