ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാ ഗാന്ധി, നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഈശ്വര്‍: 72-ാം പിറന്നാളിൽ ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും, ഭാരത മാതാവും അനുഗ്രഹിക്കട്ടെ എന്ന് ട്വീറ്റ്...

മോദിയുടെ 72-ാം പിറന്നാളിന് ആശംസയുമായി രാഹുല്‍ ഈശ്വര്‍. ‘ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’ എന്ന് വിശേഷിപ്പിച്ചായിരുന്നു ട്വിറ്റർ കുറിപ്പ്. ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും ട്വിറ്ററിൽ കുറിച്ചു.
‘ഇന്ത്യയുടെ രണ്ടാമത് മഹാത്മാവായ അങ്ങേക്ക് ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെ’. മഹാത്മാ ഗാന്ധിയുടേയും മോദിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.
പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്ര മോദിയുടെ പരിപാടികള്‍. മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനാണ് ബിജെപി തീരുമാനം.
https://www.facebook.com/Malayalivartha
























