ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴയിലാണ് രണ്ട് ദിവസം പഴക്കമുള്ള ജീർണ്ണിച്ച മൃതദേഹം ഇന്ന് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടപ്പാളയം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഉമേഷിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇയാൾ രണ്ട് ദിവസം മുമ്പ് ബൈക്കിൽ ഇവിടെ എത്തിയ ശേഷം വിഷം കഴിച്ച് മരിച്ചത് ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതിനു മുമ്പും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം, വിഷക്കുപ്പിയും, മദ്യവും പോലീസ് കണ്ടെത്തി.ഇതോടെയാണ് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
https://www.facebook.com/Malayalivartha
























