ഓണാഘോഷ സമാപന ദിനത്തില്‍ പ്രാദേശിക അവധി നല്‍കിയില്ല... രക്ഷിതാക്കളുടെ പരാതിയില്‍ കളക്ടര്‍ക്കെതിരേ നഗരസഭ

ഓണാഘോഷ സമാപന ദിനത്തില്‍ പ്രാദേശിക അവധി നല്‍കാത്തതിനാല്‍ പെണ്‍കുട്ടികള്‍ രാത്രി വൈകിയും റോഡില്‍ നില്‍ക്കേണ്ടിവന്നു. നാലുമണിക്ക് സ്‌കൂള്‍ വിട്ടു, മോള് വീട്ടിലെത്തിയത് രാത്രി ഒമ്ബതുമണിക്ക്', എറണാകുളം സൗത്ത് ഗേള്‍സ് സ്‌കൂളില്‍ പഠിക്കുന്ന ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ തൃക്കാക്കര നഗരസഭയിലെത്തി വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കി.
തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് ചെമ്ബുമുക്ക് നിന്ന് നാലോടെ ഘോഷയാത്ര ആരംഭിക്കും മുന്‍പേ കാക്കനാട് സിവില്‍ലൈന്‍ റോഡ് ജനസാന്ദ്രമായിരുന്നു. ഇതോടെ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ട് കാക്കനാട്ടേക്കുള്ള സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെയാണ്, സ്‌കൂള്‍വിട്ട് കാക്കനാട്ടേക്ക് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയത്.
ബസ്സൊന്നും ഓടാത്തതിനാല്‍ രാത്രിവരെ ബസ് സ്‌റ്റോപ്പില്‍ തന്റെ കുട്ടി ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നതായി പരാതി അറിയിച്ച് മറ്റൊരു പിതാവും കൗണ്‍സിലര്‍ക്കൊപ്പം നഗരസഭയിലെത്തി. തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ സമാപന ദിനത്തില്‍ പ്രാദേശിക അവധി നല്‍കാത്തതിനേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ ദുരിതത്തിലാവുകയായിരുന്നു.
തങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കണമെന്ന് ജില്ലാ കളക്ടറോട് രേഖാമൂലം അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് കൂടാതെ, നേരില്‍കണ്ടു പറയുകയും ചെയ്തിരുന്നു. എന്നാല്‍, അവധി നല്‍കാമെന്ന് പറഞ്ഞതല്ലാതെ പ്രഖ്യാപിച്ചില്ലെന്ന് നഗരസഭയിലെത്തിയ രക്ഷിതാക്കളോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു. തൃക്കാക്കരയുടെ 'ഉത്സവത്തില്‍' എല്ലാത്തവണയും നഗരസഭാ പരിധിയില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ പ്രഖ്യാപിച്ചില്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























