രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് രാഹുല്‍ ഗാന്ധി.... രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍. പ്രധാനമന്ത്രി ഇതൊന്നും കാണാതെ ചീറ്റയ്‌ക്കൊപ്പം ഫോട്ടോയെടുക്കുന്നു.
ചീറ്റകളെ കൊണ്ടുവന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും എന്നാല്‍ ചീറ്റയ്‌ക്കൊപ്പം രാജ്യത്തെ പ്രശ്‌നങ്ങളും കാണണമെന്ന് രാഹുല്‍ ഗാന്ധി ആലപ്പുഴയില്‍ പറഞ്ഞു. രാജ്യത്തെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാതെ ചീറ്റകളെ എത്തിക്കാന്‍ ശ്രമിക്കുന്ന മോദിയുടെ നടപടി അസംബന്ധമാണ്. രാജ്യം തൊഴിഴില്ലായ്മയും വിലക്കയറ്റവും അഭിമുഖീകരിക്കുകയാണ്. ഇതിന് വേണ്ടി കൂടി പ്രധാനമന്ത്രി സമയം കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
നമീബിയയില്‍ നിന്നുള്ള 8 ചീറ്റകളാണ് കുനോ വന്യജീവി സങ്കേതത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിട്ടത്. ഇതില്‍ അഞ്ചെണ്ണം ആണ്‍ ചീറ്റകളും മൂന്നെണ്ണം പെണ്‍ ചീറ്റകളുമാണ്. രാജ്യത്തെ വിവിധ വന്യജീവി സങ്കേതങ്ങളിലേക്കായി 50 ചീറ്റകളെ എത്തിക്കാനുള്ള ഓപ്പറേഷന്‍ ചീറ്റ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഇപ്പോള്‍ 8 ചീറ്റകളെ കൊണ്ടുവന്നത്.
വംശനാശം നേരിട്ട ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവരുന്നത്. നമീബിയന്‍ കാടുകളില്‍ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തില്‍ വിഹരിക്കുക. ചീറ്റകള്‍ക്ക് ജീവിക്കാന്‍ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറില്‍ നിന്ന് അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയില്‍ എത്തിച്ചത്.
പതിനാറ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാനുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009ല്‍ ആവിഷ്‌കരിച്ച പദ്ധതിയിലാണ് ചീറ്റുകളെ വീണ്ടും അവതരിപ്പിക്കുന്നത്. 1947ല്‍ മഹാരാജ് രാമാനുജ് പ്രതാപ് സിംഗാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റപ്പുലിയെയും കൊന്നത്. 1952 ല്‍ ഏഷ്യന്‍ ചീറ്റപ്പുലികള്‍ വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























