താന്‍ കണ്ട കാര്യമാണ് പറഞ്ഞതെന്ന് ജയരാജന്‍...ജയരാജന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ശിവന്‍കുട്ടി

നിയമസഭാ കയ്യാങ്കളിയില്‍ യുഡിഎഫ് എംഎല്‍എമാര്‍ വി ശിവന്‍കുട്ടിയെ മര്‍ദിച്ച് ബോധംകെടുത്തിയെന്ന പരാമര്‍ശത്തില്‍ ഉറച്ച് നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. താന്‍ കണ്ട കാര്യമാണ് പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു. ശിവന്‍കുട്ടി കണ്ടിട്ടില്ല, അദ്ദേഹം ബോധംകെട്ട് കിടക്കുകയായിരുന്നുവെന്നും ജയരാജന്‍.
ജയരാജന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ശിവന്‍കുട്ടിയുടെ പ്രതികരണം. ഇതോടെയാണ് ശിവന്‍കുട്ടി ബോധംകെട്ട് കിടക്കുകയായിരുന്നതിനാല്‍ കണ്ടിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞത്.
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കം 5 പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന നടപടിക്കായാണ് പ്രതികള്‍ ഹാജരായത്. നേരത്തെ പ്രതികള്‍ വിചാരണാ നടപടിക്ക് ഹാജരായിരുന്നില്ല.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രേഖയാണ് കേസ് പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയും പ്രതികളുടെ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
2015 മാര്‍ച്ച് 13നാണ് സംഭവം നടന്നത്. ബാര്‍ക്കോഴ കേസിന്റെ പേരില്‍, മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നടത്തിയ പ്രതിഷേധമാണ് അതിക്രമത്തില്‍ കലാശിച്ചത്.
നിയമസഭയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കസേരകളുമടക്കം തല്ലിത്തകര്‍ത്ത് 2,13,786 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് പോലീസ് കേസ്. ഇതില്‍ 2,20,000 രൂപ പ്രതികള്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്തപ്പോള്‍ അടച്ചിരുന്നു. വി ശിവന്‍കുട്ടിയെ കൂടാതെ ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍.
https://www.facebook.com/Malayalivartha
























