റോഡിലൂടെ വണ്ടിയോടിക്കുമ്പോള്‍ ഒരു മര്യാദ വേണം... സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകറിന്റെ ശബ്ദ സന്ദേശം പുറത്ത്

സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകറിന്റെ ശബ്ദ സന്ദേശം പുറത്ത്. കെഎസ്ആര്‍ടിസിയിലെ ചില ഡ്രൈവര്‍മാരെ പോലെ പെരുമാറരുതെന്നാണ് ബിജു പ്രഭാകര്‍ ശബ്ദ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നത്. കെ എസ് ആര്‍ ടി സിയിലെ തലയ്ക്ക് സ്ഥിരതയില്ലാത്ത ഡ്രൈവര്‍മാരെ പോലെ പെരുമാറരുതെന്നാണ് അദ്ദേഹം സ്വഫ്റ്റ് ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിക്കുന്നത്. അനാവശ്യ ഹോണടിയുമായി ബന്ധപ്പെട്ടാണ് ഡ്രൈവര്‍ക്ക് എംഡിയുടെ ശബ്ദസന്ദേശമെത്തിയത്.
''സ്വിഫ്റ്റ് െ്രെഡവര്‍മാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം നഗരത്തിലൂടെ ഒരു െ്രെഡവര്‍ ആവശ്യമില്ലാതെ ഹോണടിച്ചുകൊണ്ട് പോകുന്നുണ്ട്. റോഡിലൂടെ വണ്ടിയോടിക്കുമ്പോള്‍ ഒരു മര്യാദ വേണം. ആളുകളെ പേടിപ്പിക്കുന്ന രീതിയില്‍ ഹോണടിച്ച് പോയാല്‍ കെഎസ്ആര്‍ടിസിയിലെ ചില ഡ്രൈവര്‍മാരെ പോലെ അവജ്ഞതയോടെയേ നിങ്ങളെയും കാണുകയുള്ളൂ.
അങ്ങനൊരു സാഹചര്യം ഉണ്ടാക്കരുത്. ഒരു ഹോണടിച്ചാല്‍ മതി മാറേണ്ടവര്‍ മാറും. അതിന് പകരം ഹോണടിപ്പിച്ച് അവരെ വിരട്ടി മാറ്റാനാണ് ഉദ്ദേശമെങ്കില്‍ നടപടിയെടുക്കേണ്ടിവരും. അതുകൊണ്ട് മര്യാദയ്ക്ക് റോഡിലൂടെ വണ്ടിയോടിച്ചോണം. കെഎസ്ആര്‍ടിസിയിലെ ചില തലയ്ക്ക് സ്ഥിരതയില്ലാത്ത െ്രെഡവര്‍മാരെ പോലെ സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ പെരുമാറരുത്''
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്ബ് തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരിച്ച് ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ നല്‍കിയ ഫണ്ടുകള്‍ സി എം ഡി ബിജു പ്രഭാകര്‍ തടഞ്ഞു, ഇതുവരെ യാതൊരു ഫയല്‍ പോലും ഒപ്പിട്ടില്ല എന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണവും ബിജു പ്രഭാകര്‍ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























