ഗുരുവായൂരപ്പന് മുന്നില്‍ തൊഴുകൈകളോടെ... ഇവിടെ വന്നിട്ട് കുറച്ചു കാലമായി ഇപ്പോള്‍ വരാനായി... വളരെ സന്തോഷമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ... അന്നദാന ഫണ്ടിലേക്ക് 1.51 കോടി സംഭാവന നല്‍കി

ഗുരുവായൂരപ്പന് മുന്നില്‍ തൊഴുകൈകളോടെ... ഇവിടെ വന്നിട്ട് കുറച്ചു കാലമായി ഇപ്പോള്‍ വരാനായി... വളരെ സന്തോഷമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ...
ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റിനൊപ്പം ഇന്നലെ ഗുരുവായൂര്‍ ദര്‍ശനം നടത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അന്നദാന ഫണ്ടിലേക്ക് 1.51 കോടി സംഭാവന നല്‍കി.
ശ്രീവല്‍സം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിന് മുന്നില്‍ വെച്ച് ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രന്‍ എക്‌സ് എം പി, അഡ്വ.കെ.വി.മോഹന കൃഷ്ണന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ. പി.വിനയന്‍ ,ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍ അദ്ദേഹത്ത പൊന്നാടയണിയിച്ചു.
വൈകിട്ട് അഞ്ചോടെ എത്തിയ മുകേഷ് 20 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്റെ നേതൃത്വത്തില്‍ ഗുരുവായൂരപ്പന്റെ പ്രസാദക്കിറ്റ് നല്‍കിയാണ് സ്വീകരിച്ചത്.
കുറച്ചു കാലമായി ഇവിടെ വന്നിട്ട് ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി' മുകേഷ് അംബാനി പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം നമസ്‌ക്കാര മണ്ഡപ സമീപത്തെ വിളക്കില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നെയ്യര്‍പ്പിച്ചു.
ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ ചെയര്‍മാന്‍ ദേവസ്വത്തിന്റെ ഉപഹാരവും നല്‍കി യാത്രയാക്കി.
https://www.facebook.com/Malayalivartha
























