സങ്കടം അടക്കാനാവാതെ.... സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കള്‍ കാഞ്ഞാര്‍ പുഴയില്‍ മുങ്ങി, സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കോട്ടയം താഴത്തങ്ങാടി ജാസ്മിന്‍ മന്‍സില്‍ ഫിര്‍ദൗസ് (20), ചങ്ങനാശ്ശേരി അറയ്ക്കല്‍ വീട്ടില്‍ അമന്‍ ഷാബു (23) എന്നിവരാണ് മരിച്ചത്. കാഞ്ഞാര്‍ ടൗണിന് സമീപത്തെ പുഴയില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം നടന്നത്.
കാഞ്ഞാര്‍ കുന്നുംപുറത്ത് സലീമിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മരിച്ച യുവാക്കളടക്കം നാല് സുഹൃത്തുക്കള്‍. ഇതിനിടെ കാഞ്ഞാര്‍ ടൗണിന് സമീപം പാലത്തിന് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ ഫിര്‍ദൗസ് വെള്ളത്തില്‍ മുങ്ങുകയായിരുന്നെന്ന് പൊലീസ് .
ഫിര്‍ദൗസിനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ അമനും മുങ്ങിത്താണു. ഒപ്പമുള്ള മറ്റ് സുഹൃത്തുക്കള്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. മരിച്ച ഫിര്‍ദൗസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ റിജുവിന്റെ മകനാണ്. തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha