തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും, കൂട്ടഅവധി അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. കൂട്ടഅവധി അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ ചാനല്‍ ക്യാമറാമാന്‍ മരിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഒരുദിവസത്തെ സമരത്തിനൊരുങ്ങുന്നത്. മറ്റുജില്ലകളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഡയസ്‌നോണ്‍ ബാധകമാക്കിയാലും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കെജിഎംഒഎ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























