നാടിനെ ഞെട്ടിച്ച് വീണ്ടുമൊരു കവര്‍ച്ച, വീട്ടുകാരെ കെട്ടിയിട്ട് 40 പവനും മൂന്നു ലക്ഷം രൂപയും കവര്‍ന്നു

നാടിനെ ഞെട്ടിച്ച് വീണ്ടുമൊരു കവര്‍ച്ച. വയനാട് വെണ്ണിയോട് ടൗണിലെ മലഞ്ചരക്കു വ്യാപാരി വെള്ളമ്പാടി അറക്ക എ.സി. മൊയ്തുഹാജിയുടെ വീട്ടിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. വീട്ടുകാരെ കെട്ടിയിട്ട് ആറംഗ സംഘം 40 പവന്‍ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും മോഷ്ടിക്കുകയായിരുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച. മൊയ്തുഹാജിയെയും ഭാര്യ സൈനബയെയും മകള്‍ സുനീറയും വീട്ടിലുണ്ടായിരുന്നു.
പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവം. കമ്പിപ്പാര ഉപയോഗിച്ചു വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ചാണു മോഷ്ടാക്കള്‍ അകത്തു കയറിയതെന്നു പൊലീസ് പറയുന്നത്. നിരീക്ഷണത്തിനായി വീടിനു പുറത്ത് ഒരാളെ കാവല്‍ നിര്‍ത്തി. അഞ്ചു പേരാണ് അകത്തു കയറിയത്. ആദ്യം മൊയ്തുഹാജിയുടെ മകളെ ബന്ദിയാക്കി. തുടര്‍ന്നു മൊയ്തുഹാജിയെയും ഭാര്യ സൈനബയെയും കെട്ടിയിട്ടു. മോഷ്ടാക്കളുമായുള്ള ബലപ്രയോഗത്തിനിടെ മൊയ്തുഹാജിയുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തതിനു ശേഷം സൈനബയുടെയും മകളുടെയും സ്വര്‍ണവും മോഷ്ടാക്കള്‍ ഭീഷണിപ്പെടുത്തി ഊരിവാങ്ങി. വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിലാണു മോഷ്ടാക്കള്‍ കവര്‍ച്ച കഴിഞ്ഞു പോയത്. കാര്‍ പിന്നീട് വീട്ടില്‍ നിന്ന് അഞ്ഞൂറു മീറ്റര്‍ അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാക്കള്‍ പോയതിനു ശേഷം മൊയ്തുഹാജി കവര്‍ച്ച നടന്ന വിവരം സമീപത്തു താമസിക്കുന്ന മകനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തു പൊലീസും !ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ചു. എഡിജിപി ശങ്കര്‍ റെഡ്ഢി ഇന്നലെ വൈകിട്ടോടെ വീടു സന്ദര്‍ശിച്ചു. ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്‌കരന്‍, കല്‍പറ്റ ഡിവൈഎസ്പി കെ.എസ്. സാബു, മീനങ്ങാടി സിഐ ടിഎന്‍. സജീവ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha