ഉഷയുടെ പോസ്റ്ററുകളില്‍ നിറഞ്ഞ് നായനാര്‍

എങ്ങനെയും വോട്ട് പിടിക്കാനുള്ള പരക്കം പാച്ചിലിലാണ് സ്ഥാനാര്‍ത്ഥികള്‍. അതിനായി എല്ലാ അങ്കവും എല്ലാവരും പയറ്റുന്നുണ്ട്. അമ്മയ്ക്കു പിന്നാലെ മകളെ അനുഗ്രഹിക്കാന്‍ ചുമരുകളില്‍ ഇ.കെ. നായനാര്‍ കൂടി പ്രത്യക്ഷപ്പെട്ടതോടെ ഉഷ പ്രവീണ്‍ എന്ന ഇടതു സ്ഥാനാര്‍ഥി കന്നിയങ്കത്തില്‍ താരമായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട വേഷമായ കുര്‍ത്തയും മൂണ്ടും ധരിച്ച് റൈറ്റ്, ലാല്‍സലാം എന്ന് സ്വന്തം ശൈലിയില്‍ ആശംസകളുമായി നില്‍ക്കുന്ന ഇ.കെ. നായനാരാണ് മകളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിറയുന്നത്.
ഇടതു പ്രചാരണത്തിന്റെ അമരക്കാരനായ വി.എസ്. അച്യുതാനന്ദന്റെ ചിത്രം നായനാര്‍ക്കൊപ്പം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയാണ് ഉഷയുടെ വോട്ടഭ്യര്‍ഥന. കഴിഞ്ഞദിവസം ആലുവ പാലസില്‍ എത്തി ഉഷ വി.എസിന്റെ അനുഗ്രഹം തേടിയിരുന്നു. വീട്ടമ്മയായ ഈ 53 കാരിക്ക് മികച്ച എതിരാളിയാണ് രണ്ടുവട്ടം കൗണ്‍സിലറായിരുന്ന യു.ഡി.എഫിന്റെ ഡേവിഡ് പറമ്പിത്തറ. മകള്‍ക്ക് വിജയം ഉറപ്പിക്കാന്‍ ശാരദ ടീച്ചര്‍ രണ്ടുവട്ടം കൊച്ചിയിലെത്തിയപ്പോള്‍ കോര്‍പറേഷനിലെ രവിപുരം വി.ഐ.പി. ഡിവിഷനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha