ഞാന്‍ അങ്ങനെയൊരു ആളല്ല, കോഴ ചോദിച്ചതിനും വാങ്ങിയതിനും എന്ത് തെളിവാണുള്ളതെന്ന് മാണി

കോഴ ചോദിച്ചതിനും വാങ്ങിയതിനും എന്ത് തെളിവാണുള്ളതെന്ന് ധനമന്ത്രി കെ.എം.മാണി. നിങ്ങള്‍ വിചാരിക്കുപ്പോലെ ഞാന്‍ അത്തരക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കമ്മിറ്റികള്‍ ചേരാറുണ്ടെന്നും മാണി പറഞ്ഞു. യോഗത്തില്‍ ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും ഇപ്പോള്‍ അത്തരമൊരു യോഗം വിളിക്കേണ്ട കാര്യമില്ലെന്നും മാണി വ്യക്തമാക്കി. ഉന്നതാധികാരസമിതി വിളിക്കണമെന്ന് പി.സി.ജോസഫിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മാണി.
ഇന്നലെയാണ് കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു. രണ്ടുഘട്ടമായി മാണി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി: ആര്‍. സുകേശന്റെ കണ്ടെത്തല്‍. ഇതു പ്രഥമദൃഷ്ട്യാ കേസിനുള്ള മതിയായ വസ്തുതയാണെന്നു വിജിലന്‍സ് പ്രത്യേക ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ.എം.മാണി. പാലായിലെ വസതിയില്‍ കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേസ് അന്വേഷണത്തിനു താന്‍ ഇതുവരെ എതിരു നിന്നിട്ടില്ല.
കേസില്‍ ഇനിയും വല്ലതും കണ്‌ടെത്താനുണ്‌ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കോടതി വിധിയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. വിധി സര്‍ക്കാരിനോ തനിക്കോ തിരിച്ചടിയല്ലെന്നും ഇത്തരം കേസുകള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിലെ കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് താനും മുന്നോട്ടു പോകും. രാജിവയ്ക്കില്ലെന്നും അന്തിമവിധി വരുന്നതിനു മുന്‍പ് പൂര്‍ണമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നു എ.കെ. ആന്റണി. കോടതി വിധിയെക്കുറിച്ച് വിശദമായി പഠിച്ച പ്രതികരിക്കാമെന്നും അദ്ദഹം കണ്ണൂര്‍ പറഞ്ഞു. കേസില്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി മരവിപ്പിച്ചിരുന്നു. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha