മാണി കോഴ വാങ്ങിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി, വിജിലന്‍സ് കോടതി വിധി അവസാന വാക്കല്ല

ധനമന്ത്രി കെ.എം. മാണി ബാര്‍ വിഷയത്തില്‍ കോഴ വാങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിജിലന്‍സ് കോടതി വിധി അവസാന വാക്കല്ല. പല മാധ്യമങ്ങളും വിധി തങ്ങളുടെ താല്‍പര്യം അനുസരിച്ചാണു റിപ്പോര്‍ട്ട് ചെയ്തത്. കെ.എം. മാണിയെ ഒരു കാരണവശാലും മന്ത്രിസഭയില്‍ നിന്നും പുറത്താക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ വലിയ ഒരു ജനവിഭാഗത്തിന് അതൃപ്തിയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരിധിക്കപ്പുറത്തേക്കു പോകുവാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിന്‍സന്‍ എം. പോളിന്റെ ധാര്‍മീകത ധനമന്ത്രിക്ക് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ കോടതിയിലും ജുഡീഷറിയിലും ഒരേ പോലെ സര്‍ക്കാരിനു വിശ്വാസമുണ്ട്. രണ്ടു എംഎല്‍എമാര്‍ മൂത്രമൊഴിക്കുവാന്‍ പോയാല്‍ താഴെ വീഴുന്ന സര്‍ക്കാരാണിതെന്നു നേരത്തെ മുതല്‍ പ്രതിപക്ഷം പറയാറുണ്ടായിരുന്നു. ഇത്ര വര്‍ഷമായിട്ടും യുഡിഎഫ് എംഎല്‍എമാര്‍ മൂത്രമൊഴിക്കാതെയാണോ കഴിയുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു ചോദിച്ചു.
നിലവിലെ കോടതി വിധിയും അതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന സാഹചര്യങ്ങളും ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇതിലും പ്രതിസന്ധികളും ആരോപണങ്ങളും അരുവിക്കര ഉപതെരഞ്ഞെടുപ്പു സമയത്ത് ഉണ്ടായിട്ടുണ്‌ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha