മുനീർ സാഹിബ്ബ് ഒരു ഡോക്ടറാണ്; പക്ഷേ, തലച്ചോർ മതം തിന്നു പോയാൽ പിന്നെ ഒന്നും പറയാനില്ല; സ്വവർഗാനുരാഗികൾ അക്രമകാരികളാണെന്ന പരാമർശം; എം കെ മുനീറിനെതിരെ വിമർശനവുമായി ജസ്‌ല മാടശേരി

മുനീർ സാഹിബ്ബ് ഒരു ഡോക്ടറാണ്. പക്ഷേ, തലച്ചോർ മതം തിന്നു പോയാൽ പിന്നെ ഒന്നും പറയാനില്ല. മുനീറിന്റെ പരമാർശത്തെ വിമർശിച്ച് ജസ്‌ല മാടശേരി രംഗത്ത്. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; മുനീർ സാഹിബ്ബ് ഒരു ഡോക്ടറാണ്. പക്ഷേ, തലച്ചോർ മതം തിന്നു പോയാൽ പിന്നെ ഒന്നും പറയാനില്ല. സ്വവർഗ്ഗാനുരാഗത്തേയും, മനുഷ്യനിലെ ലൈംഗിക വൈവിദ്ധ്യങ്ങളേയും അംഗീകരിക്കുവാൻ സാഹിബ് ഇപ്പോ നിൽക്കുന്നിടത്തു നിന്ന് ഈ നൂറ്റാണ്ടിലേക്കുള്ള ബസ്സ് പിടിക്കണം.
മുനീർ സാഹിബ്ബ് ഖുറാനും, ഹദീസും പാരായണം ചെയ്തതാകാനേ വഴിയുള്ളു. തുടർന്നും മന്ത്രിയായി സാമൂഹിക നീതി വകുപ്പ് തന്നെ കിട്ടുമാറവട്ടെ.ആമീൻ. എന്ന് പറഞ്ഞാണ് ജസ്ല കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം സ്വവർഗാനുരാഗികൾ അക്രമകാരികളാണെന്നായിരുന്നു മുസ്ലീംലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീർ പറഞ്ഞത് . പേരാമ്പ്രയിലെ ലീഗ് വേദിയിൽ വച്ചാണ് മുനീർ വിവാദ പ്രസ്താവന നടത്തിയത്. മുനീറിന്റെ വാക്കുകൾ ഇങ്ങനെ ''എൽജിബിടിക്ക് എതിരെ സംസാരിച്ചാൽ അവർ തന്നെ ഭ്രാന്തരാക്കുന്നു. ഇത് പറയുന്നതിന് പുരോഗമനവാദികളായ ചിലർ തന്നെ എതിർക്കുന്നു.
പിന്നോക്കമാക്കുന്നു. ആറാം നൂറ്റാണ്ടിലേതെന്ന് പറയുന്നു. സ്വവർഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ഹിന്ദുക്കളും കൃസ്ത്യാനികളും സ്വവർഗാനുരാഗത്തെ എതിർക്കുന്നവരാണ്. സ്ത്രീകളുടെ പേരു പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് ശ്രമം. സ്ത്രീകളുടെ വസ്ത്രം മാറ്റണമെന്നാണ് അവർ പറയുന്നത്. പുരുഷൻമാരുടെ വസ്ത്രം മാറ്റണമെന്ന് പറയുന്നില്ല’’ .
https://www.facebook.com/Malayalivartha