ആനപ്പാപ്പാന്മാരാകാൻ നാടു വിടുകയാണ്; ഞങ്ങളെ അന്വേഷിച്ച് പോലീസ് വരേണ്ട; കോട്ടയത്തേക്ക് പോകുന്നു; മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാം; നാടറിയുന്ന ആനപ്പാപ്പാന്മാരാകണമെന്ന ലക്ഷ്യത്തോടെ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ചെയ്തത് ഞെട്ടിച്ചു!

നാടറിയുന്ന ആനപ്പാപ്പാന്മാരാകണമെന്ന ലക്ഷ്യത്തോടെ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ചെയ്തത് ഞെട്ടിക്കുന്ന കാര്യം. കുന്നംകുളത്താണ് സംഭവമുണ്ടായിരിക്കുന്നത്. പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പേരെ ഇന്നലെ വൈകുന്നേരമടുപ്പിച്ച് കാണാതാകുകയായിരുന്നു. ആനപ്പാപ്പാന്മാരാകാൻ നാട് വിടുകയായിരുന്നു എട്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ.
പോലീസ് കുട്ടികൾ എഴുതിയ കത്ത് കണ്ടെത്തി. ആനപ്പാപ്പാന്മാരാകാൻ നാടു വിടുകയാണെന്നായിരുന്നു കത്തെഴുതി വച്ചത്. ഞങ്ങളെ അന്വേഷിച്ച് പോലീസ് വരേണ്ടെന്നും കോട്ടയത്തേക്ക് പോകുന്നുവെന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ കുട്ടികൾ എഴുതിയിരിക്കുന്നു.
സ്കൂളിൽ പോയി വന്ന കുട്ടികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുന്നംകുളം പോലീസ് ആണ് കുട്ടികൾക്കായുള അന്വേഷണം തുടങ്ങിയത്. പോലീസ് അന്വേഷണത്തിൽ കുട്ടികൾ അവസാനമായി പേരാമംഗലത്ത് ബസ് ഇറങ്ങിയെന്ന് വിവരം കിട്ടി.
https://www.facebook.com/Malayalivartha