തിരുവനന്തപുരത്ത് എസ്ഡിപിഐ ആക്രണം, ഹർത്താലിന് കട അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ അഴിച്ചുവിട്ട ആക്രമണത്തിൽ കടയുടമയ്‌ക്ക് പരിക്ക്...!

ഹർത്താലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെള്ളനാട് അക്രമം അഴിച്ചു വിട്ട് എസ്ഡിപിഐ പ്രവർത്തകർ. ഹർത്താലിന് കട അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ അഴിച്ചുവിട്ട ആക്രമണത്തിൽ കടയുടമയ്‌ക്ക് പരിക്കേറ്റു. ഹർത്താലിന് മുന്നോടിയായി ഇന്നലെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധ മാർച്ചുകൾ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും നടത്തിയിരുന്നു.
പലയിടങ്ങളിലും അക്രമത്തിനും വാഹനം തടയലിനുമുള്ള സാധ്യതകള്‍ മുന്‍നിറുത്തി ആംഡ് റിസര്‍വ് ഉള്‍പ്പെടെ പൂര്‍ണമായ പോലീസ് സന്നാഹത്തെ സംസ്ഥാനത്തുടനീളം വിന്യസിച്ചുകഴിഞ്ഞു. കേരളത്തിന് പുറത്ത് വിവിധയിടങ്ങളില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ കേരളത്തില്‍ ബന്ദിന്റെ പ്രതീതി ജനിപ്പിക്കാനാണ് സാധ്യത.
മാസങ്ങളായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ആഭ്യന്തര മന്ത്രാലയവും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും അതിന്റെ നേതാക്കളുടെ നീക്കങ്ങളിലും നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha